Kerala NewsLatest NewsPolitics
സ്ഥാനാര്‍ത്ഥി പട്ടികയില്‍ ലതികാ സുഭാഷിനെ കൂടി പരിഗണിക്കണമായിരുന്നു : പത്മജ വേണുഗോപാല്‍

തിരുവനന്തപുരം : സ്ഥാനാര്‍ത്ഥി പട്ടികയില്‍ ലതികാ സുഭാഷിനെ കൂടി പരിഗണിക്കണമായിരുന്നുവെന്ന് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. ലതികാ സുഭാഷിന്റെ പ്രതിഷേധത്തില്‍ തനിക്ക് വിഷമമുണ്ടെന്നും പത്മജ പറഞ്ഞു.
പത്മജ മത്സരിക്കുന്ന തൃശൂരില്‍ സുരേഷ് ഗോപിയും നേമത്ത് ഒ.രാജഗോപാലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. കെ.മുരളീധരന്റെ നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിലും പത്മജ പ്രതികരിച്ചു. കോണ്‍ഗ്രസ് വിഷമത്തിലാവുമ്ബോഴെല്ലാം മുരളീധരന്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ രണ്ട് ശക്തരായ സ്ഥാനാര്‍ത്ഥികളെ നേരിടാന്‍ കരുണാകരന്റെ രണ്ട് മക്കള്‍ ഇറങ്ങുന്നതില്‍ അഭിമാനിക്കുന്നുവെന്നും പത്മജ പറഞ്ഞു.