Kerala NewsLatest NewsUncategorized

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം രാത്രി താപനില കുറയും; പകല്‍ ചൂട് കൂടും

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 ദിവസം രാത്രി താപനില കുറയും പകല്‍ ചൂട് കൂടും. വടക്കന്‍ കേരളത്തിലാണ് രാത്രി താപനില പ്രധാനമായും കുറയുക. കിഴക്കന്‍ മലയോര മേഖലയിലും ഇടനാട്ടിലും താപനില 18 നും 20 നും ഇടയിലാകും. വയനാട്ടിലും ഇടുക്കിയിലും പാലക്കാട്, മലപ്പുറം ജില്ലകളുടെ കിഴക്കന്‍ മേഖലയിലും താപനില 16 നും 18 നും ഇടയിലെത്താനാണ് സാധ്യത.

കോഴിക്കോട്, മലപ്പുറം, കൊച്ചി, ആലപ്പുഴ, കൊല്ലം തീരദേശങ്ങളില്‍ രാത്രി താപനില 22 നും 24 നും ഇടയിലാകും. ഫെബ്രുവരി 14 മുതല്‍ രാത്രിയിലെ തണുപ്പ് കുറഞ്ഞു തുടങ്ങും. ഫെബ്രുവരി 16 മുതല്‍ കിഴക്കന്‍ മലയോരത്തും തണുപ്പ് കുറഞ്ഞു തുടങ്ങും. പകല്‍ ചൂടും മിക്ക ജില്ലകളില്‍ കൂടും. ഫെബ്രുവരി രണ്ടാം വാരത്തോടെ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 24 നും 26 നും ഇടയിലേക്ക് ഉയരും.

പകല്‍ ചൂടിലും നാളെ മുതല്‍ വര്‍ധനവ് അനുഭവപ്പെടും. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പകല്‍ ചൂട് കൂടുക. 34 നും 36 നും ഇടയിലാണ് പകല്‍ താപനില അനുഭവപ്പെടുക. ബുധനാഴ്ച കാസര്‍കോട്ടും ചൂട് കൂടും. വ്യാഴാഴ്ച മുതല്‍ തീരദേശ ജില്ലകള്‍ക്കൊപ്പം ഇടനാട്ടിലും ചൂട് 34-36 ഡിഗ്രിയിലെത്തും. സംസ്ഥാനത്തെ താപനില 36 ഡിഗ്രിയിലേക്ക് നീങ്ങുന്ന ദിനങ്ങളാണ് മുന്നിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button