മസ്തിഷ്‌ക മരണം, അരവിന്ദന്റെ ഇനിയുള്ള ജീവിതം നാലുപേരിലൂടെ

കന്യാകുമാരി സ്വദേശി അരവിന്ദിന്റെ ഹൃദയവും കരളും വൃക്കകളും നാലു പേര്‍ക്ക് ജീവിതമേകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്നത് 319-ാമത്തെ അവയവദാനം. കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിലാണ് കന്യാകുമാരി അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റ് 12/219 എ-യില്‍ ആദിലിംഗം -സുശീല ദമ്പതികളുടെ മകന്‍ അരവിന്ദിന് (24) ഗുരുതരമായി പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കന്യാകുമാരി സ്വദേശി അരവിന്ദിന്റെ ഹൃദയവും കരളും വൃക്കകളും നാലു പേര്‍ക്ക് ജീവിതമേകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാകുന്നത് 319-ാമത്തെ അവയവദാനം
വ്യാഴാഴ്ച ബന്ധുക്കളുടെ ആഗ്രഹപ്രകാരം അവയവദാനവും നടന്നു. ഹൃദയം എറണാകുളം ലിസി ആശുപത്രിയിലും കരള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലും വൃക്കകള്‍ കിംസ് ആശുപതിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. യുവാവിന്റെ ബന്ധുക്കള്‍ അവയവദാനത്തിനുള്ള സന്നദ്ധത മൃതസഞ്ജീവനിയുടെ നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസിനെ നേരിട്ട് അറിയിക്കുകയായിരുന്നു. അദ്ദേഹവും മൃതസഞ്ജീവനിയുടെ സംസ്ഥാന കണ്‍വീനര്‍ കൂടിയായ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസ്, കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പൊക്യുവര്‍മെന്റ് മാനേജര്‍ ഡോ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് അവയവദാന പ്രകൃയ ഏകോപിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ യുവാവില്‍ നിന്നും അവയവങ്ങള്‍ നിന്നും ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയും അതാത് ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഹൃദയം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എയര്‍ ആംബുലന്‍സിലാണ് കൊണ്ടുപോയത്. അടിയന്തരമായി അവയവം മാറ്റിവയ്‌ക്കേണ്ട മൃതസഞ്ജീവനിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട രോഗിയ്ക്കാണ് ( സൂപ്പര്‍ അര്‍ജന്റ് ലിസ്റ്റഡ് പേഷ്യന്റ്) കരള്‍ മാറ്റിവച്ചത്. വൃക്കകള്‍ കിംസ് ആശുപത്രിയിലെ തന്നെ രോഗികള്‍ക്കും മാറ്റിവച്ചു. അങ്ങനെ ഈ വര്‍ഷത്തെ രണ്ടാമത്തെ അവയവദാനവും വിജയകരമായി പൂര്‍ത്തീകരിച്ചു. തുടര്‍ നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോയി.ജഗന്‍, ആനന്ദ്, മുരുഗേശ്വരി എന്നിവര്‍ അരവിന്ദിന്റെ സഹോദരങ്ങളാണ്.