CovidLatest NewsNationalNews
കൊവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ അടച്ചു

ചെന്നൈ: കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തമിഴ്‌നാട് സര്‍്ക്കാര്‍. അനിശ്ചിതകാലത്തേക്ക് സ്‌കൂളുകള്‍ അടച്ചു.9,10,11 ക്ലാസുകളിലെ പഠനമാണ് സംസ്ഥാനത്ത് നടന്നുവരുന്നത്.
അതേസമയം ഓണ്‍ലൈന്‍ പഠനം തുടരുമെന്നും സംസ്ഥാന റവന്യൂ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.ഹോസ്റ്റലുകള്‍ അടച്ചിടാനും നിര്‍ദേശിച്ചിട്ടുണ്ട്.
തമിഴ്‌നാട് സ്റ്റേറ്റ് ബോര്‍ഡിന്റേതല്ലാത്ത പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചപ്രകാരം നടക്കും.കൊവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.