Kerala NewsLatest NewsUncategorized

ശോഭയെ ജനം വിലയിരുത്തട്ടെ ; പൂതന പരാമർശത്തിൽ മറുപടിയുമായി കടകംപളളി സുരേന്ദ്രൻ

തിരുവനന്തപുരം : പൂതന പരാമർശത്തിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് മറുപടിയുമായി മന്ത്രി കടകംപളളി സുരേന്ദ്രൻ. താൻ തൊഴിലാളി വർഗ സംസ്‌കാരത്തിൽ വളർന്നു വന്ന നേതാവാണ്. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുളളത്. ശോഭയെ ജനം വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു.

ശ്രീമാൻ കടകംപള്ളി സുരേന്ദ്രൻ ശബരിമല വിഷയത്തിൽ പൂതനയായിട്ടാണ് അവതരിച്ചത് എന്ന് കഴക്കൂട്ടത്ത് അറിയാത്ത ഒരൊറ്റ വിശ്വാസി പോലുമില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാമർശം. വി മുരളീധരനും ശോഭയും ആദ്യമായി ഒരുമിച്ചെത്തിയ മണ്ഡലം കൺവെൻഷനിലായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാമർശം. തന്റെ ഈ പ്രയോഗം തിരുത്തില്ലെന്ന് ആവർത്തിച്ച ശോഭ കഴക്കൂട്ടത്തെ വിശ്വാസികൾ കൃഷ്ണന്മാരായി മാറുമെന്നും പറഞ്ഞു. ശബരിമല സംബന്ധിച്ച കടകംപളളിയുടെ ആരോപണം വീണിടത്ത് കിടന്ന് ഉരുളലാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button