DeathLatest NewsNewsWorld

ഓസ്‌ട്രേലിയയില്‍ സുഹൃത്തിനൊപ്പം കടലില്‍ നീന്താനിറങ്ങിയ 33കാരനായ മലയാളി യുവാവ് മുങ്ങിമരിച്ചു

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ ആലുവ സ്വദേശിയായ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു. കൂജി ബീച്ചില്‍ ഇന്ന് രാവിലെ മലയാളിയായ സുഹൃത്തിനൊപ്പം കടലില്‍ നീന്തുന്നതിനിടെയാണ് അപകടം.

ജൂണ്ടലപ് എഡ്വിത്ത് കൊവാന്‍ യൂണിവേഴ്‌സിറ്റിയിലെ (ഇ.സി.യു) വിദ്യാര്‍ഥി ആലുവ ഈസ്റ്റ് കടുങ്ങല്ലൂര്‍ കരിയാട്ടി ഹൗസില്‍ കെവിന്‍ കരിയാട്ടിയാണ് (33) മരിച്ചത്. പഠനത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയതായിരുന്നു കെവിന്‍ .

കടലില്‍ മുങ്ങിത്താണ കെവിനെ രക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ച്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുവരാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്ന് പെര്‍ത്തിലെ മലയാളികള്‍ പറഞ്ഞു.

പെര്‍ത്ത് സെന്റ ജോസഫ് പള്ളി ജൂണ്ടലപ് സെന്‍ട്രലില്‍ മതപഠന അധ്യാപകനായിരുന്നു കെവിന്‍. പള്ളി ഗായകസംഘത്തിലെ അംഗവുമാണ്. നാട്ടില്‍ ആലുവ മംഗലപ്പുഴ സെന്റ ജോസഫ് സീറോ മലബാര്‍ പള്ളി ഇടവകാംഗമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button