ബി.ജെ.പി, ആര്.എസ്.എസ് നയങ്ങൾ കോവിഡ് വൈറസിനേക്കാള്‍ മാരകമാണ് ബി.ജെ.പി നയങ്ങള്‍; വൃന്ദ കാരാട്ട്

നീലേശ്വരം: കോവിഡ് വൈറസിനേക്കാള്‍ മാരകമാണ് ബി.ജെ.പി, ആര്.എസ്.എസ് നയങ്ങളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇടതു മുന്നണി സ്ഥാനാര്‍ഥി ഇ. ചന്ദ്രശേഖരെന്റ തെരഞ്ഞെടുപ്പ് പൊതുയോഗം ചോയ്യങ്കോട്ടില് ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ കാരാട്ട്. കോവിഡ് കാലത്ത് 12 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടി. ഒമ്ബത് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുമ്ബോഴും പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവക്ക് കേന്ദ്ര സര്‍ക്കാര്‍ വില കുത്തനെ കൂട്ടി.
ഇന്ത്യയിലെ 54 ശതമാനം െചലവ് ഭക്ഷ്യവസ്തുക്കള്‍ക്കാണ്. ഇടതു മുന്നണിയുടെ കരുത്ത് സ്ത്രീകളാണ്. മഹാമാരികളുടെ കാലത്ത് സ്ത്രീകള്‍ക്കാണ് ഏറെ വിഷമം നേരിട്ടത്. കേരളത്തില്‍ കോവിഡ് മഹാമാരിക്കിടയിലും ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ കേന്ദ്രം ഒരു രൂപപോലും വര്‍ധിപ്പിച്ചില്ല. 38000 കോടി രൂപയുടെ എന്‍.ആര്.ഇ.ജി ഫണ്ട് തടസ്സപ്പെടുത്തുകയാണ് ചെയ്തത്. സൗജന്യ കോവിഡ് ചികിത്സ നല്‍കിയത് കേരളത്തില്‍ മാത്രമാണ്. കോണ്ഗ്രസിെന്റതും ബി.ജെ.പിയുടെതും ഒരേ നയം തന്നെയാണ്.
കോണ്‍ഗ്രസും ബി.ജെ.പിയും ചിന്തിച്ച് തലപുകച്ച് അവരുടെ സമനില തെറ്റിയിരിക്കുകയാണ്. നുണ നിര്‍മാണ മെഷീന് ഇപ്പോള്‍ ചെന്നിത്തലയുടെ വീട്ടിലാണുള്ളത്. ഭരണഘടനയെ വെല്ലുവിളിക്കുന്ന ബി.ജെ.പിയുടെയും ശക്തി ക്ഷയിക്കുകയാണ്. കോണ്‍ഗ്രസിെന്റ ഇന്നത്തെ അവസ്ഥ ഇന്ന് ഉപ്പുവെച്ച കലംപോലെയാണെന്നും വൃന്ദ പറഞ്ഞു. യോഗത്തില്‍ കരപ്പാത്ത് ഭരതന് അധ്യക്ഷത വഹിച്ചു. വി.കെ. സുരേഷ് ബാബു, രാഘവന് കൂലേരി, എം.വി. ബാലകൃഷ്ണന്, ടി.കെ. രവി, ടി.വി. ശാന്ത, പി. ബേബി, കെ. ലക്ഷ്മണന് എന്നിവര്‍ സംസാരിച്ചു.