CrimeKerala NewsLatest NewsUncategorized

മൻസൂറിന്റെ മരണം രക്തം വാർന്ന്; കാൽമുട്ടിൽ ഏറ്റ പരിക്കല്ലാതെ വേറെ കാര്യമായ പരിക്കുകൾ ഉണ്ടായിട്ടില്ല: ഇൻക്വസ്റ്റ് റിപ്പോർട്ട്

കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മൻസൂറിന്റെത് രക്തം വാർന്ന് പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ കാൽമുട്ടിൽ ഏറ്റ പരിക്കല്ലാതെ വേറെ കാര്യമായ പരിക്കുകൾ ഉണ്ടായിട്ടില്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് കണ്ണൂർ കൂത്തുപറമ്പ് മുക്കിലെപീടികയിൽ മുസ്ളിം ലീഗ് പ്രവർത്തകനായ മൻസൂറിനെ വെട്ടിക്കൊന്നത്.

22കാരനായ മൻസൂറിനെ അച്ഛൻറെ മുന്നിൽ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ മൻസൂറ്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജൻ്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

മുഹ്സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികൾ എത്തിയത്. ആക്രമണത്തിനിടയിൽ മുഹ്സിൻ്റെ സഹോദരനായ മൻസൂറിനും വെട്ടേൽക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button