നവകേരള നിർമ്മാണ പദ്ധതിക്കായി, കരിമ്പട്ടികയിൽപെട്ട കെ പി എം ജിയെ സർക്കാർ കൂട്ടുപിടിക്കുന്നു.

നവകേരള നിർമ്മാണ പദ്ധതിയുടെ നടത്തിപ്പിന് സാങ്കേതിക സഹായം നൽകാൻ ബ്രിട്ടനിനും, ദക്ഷിണാഫ്രിക്കയും ഉൾപ്പടെയുള്ള ചില രാജ്യങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനമായ കെ പി എം ജി യുമായി സംസ്ഥാന സർക്കാർ കരാർ വെക്കുന്നു. നവകേരള നിർമ്മാണ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കാൻ കെൽപ്പുള്ള കമ്പനികളുടെ അഭാവം ചൂണ്ടി ക്കാട്ടിയാണ് 6 .82 കോടിയുടെ കരാർ സ്വകാര്യ എജൻസിയായ കെ പി എം ജി ക്ക് നൽകുന്നതിന് ന്യായീകരണമായി സർക്കാർ പറയുന്നത്.നെതര്‍ലാന്റ്സ് ആസ്ഥാനമായ അന്താരാഷ്ട്ര ധനകാര്യ കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് ക്ളിന്‍വെഡ് പീറ്റ് മെര്‍വിക് ഗോര്‍ഡ്ലര്‍ എന്ന കെ.പി.എം.ജി.
2018 ലെ പ്രളയം കഴിഞ്ഞു രണ്ടു വർഷമായിട്ടും,അതിൽ നിന്ന് കരകയറായി സർക്കാർ വിഭാവനം ചെയ്ത റീബിൽഡ് കേരള ഇനിഷ്യേറ്റീവിനു ചെറുവിരൽ അനക്കാൻ കഴിയാത്ത അവസ്ഥയിലാണ്, ഭരണത്തിൽ നിന്നും പടിയിറങ്ങാൻ ആറ് മാസം മാത്രം ബാക്കിനിൽക്കുമ്പോൾ പദ്ധതി തുടങ്ങാൻ വേണ്ടി ബ്രിട്ടനിനും, ദക്ഷിണാഫ്രിക്കയും കരിമ്പട്ടികയിൽപ്പെടുത്തിയ ഒരു കമ്പനിയെ സർക്കാർ കൂട്ടുപിടിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്‌ട് രണ്ടാംഘട്ടത്തിലേക്കായി ലോകബാങ്ക് വായ്പയായി നല്‍കിയ തുകയിൽ നിന്നാണ് കൺസൾട്ടൻസി കമ്പനിക്കു പണം നൽകുകയെന്നാണ് സർക്കാർ പറയുന്നത്. അഞ്ചു കമ്പനികളെയാണ് ഇതിനായി പരിഗണിച്ചതെന്നും, ഉയർന്ന റാങ്കിങ് കിട്ടിയത് ഈ കരിമ്പട്ടിക കമ്പനിക്കാണെന്ന ന്യായ വാദവും സർക്കാർ ഇക്കാര്യത്തിൽ പറഞ്ഞിട്ടുണ്ട്.
ആഗോള ടെന്‍ഡര്‍ പ്രകാരമുള്ള കരാറിലാണ് നെതര്‍ലാന്റ്സ് ആസ്ഥാനമായ കെ.പി.എം.ജി അഡ്വൈസറി സര്‍വീസസ് റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്റായി വരുന്നതത്രെ. ടെന്‍ഡര്‍ ക്ഷണിക്കാതെ ഈ സ്ഥാപനത്തെ ഈ പദ്ധതിയുടെ ചുമതല ഏല്പിച്ചത് വിവാദമായതോടെ ആദ്യ കരാര്‍ ഇട്ടെറിഞ്ഞു പോയ കമ്പനിയാണിത്. നേരത്തെ ടെന്‍ഡര്‍ ക്ഷണിക്കാതെ ഈ സ്ഥാപനത്തെ ഈ പദ്ധതിയുടെ ചുമതല ഏൽപ്പിച്ചത് വിവാദമായപ്പോൾ കമ്പനി ഫ്രീ സർവീസ് ആണ് ചെയ്യുന്നതെന്നായിരുന്നു സർക്കാർ വിശദീകരണം ഉണ്ടായത്. അതോടെയാണ് കമ്പനി അന്ന് ഫ്രീ പ്പണി ഇട്ടെറിഞ്ഞു പോയത്.
ഇപ്പോൾ ആകട്ടെ കമ്പനിക്ക് തന്നെ കരാർ നൽകുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി 6.82 കോടിക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. പരോക്ഷനികുതി ഉള്‍പ്പെടെ തുക എട്ടുകോടിയോളം വരും. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ആദ്യകരാറില്‍ സൗജന്യ സേവനം ആയിരുന്നെങ്കിലും ഭാവിയില്‍ വന്‍തുക കൊടുക്കേണ്ടിവരുമെന്ന വിമർശനവും ഉണ്ടായിരുന്നതാണ്. 2018ലെ പ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഒരു കല്ലെടുത്തു വയ്ക്കാന്‍ പോലും കഴിയാത്ത സര്‍ക്കാർ ഭരണമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ എടുത്തിരിക്കുന്ന തീരുമാനം ദുരൂഹത ഉണ്ടാക്കുന്നുണ്ട്. കെ പി എം ജി യെ അല്ലാതെ മറ്റൊരുകമ്പനിയും, സർക്കാരിന്റെ റാങ്കിങ്ങിൽ മുകളിൽ വരാത്തതിലാണ് ദുരൂഹത ഏറെ. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്‌ട് രണ്ടാംഘട്ടത്തിലേക്കായി ലോകബാങ്ക് വായ്പയായി നല്‍കിയ രണ്ട് ദശലക്ഷം ഡോളറില്‍ (15,11,91,000രൂപ) നിന്നാണ് കണ്‍സള്‍ട്ടന്‍സി തുക നല്‍കുന്നതെന്നാണ് സർക്കാർ പറയുന്നത്. ലോകബാങ്കിന്റെ വായ്പ ഉപയോഗ ചട്ടവട്ടങ്ങളുടെ ലംഘനം കൂടിയാവും ഇത്.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സുസ്ഥിരവികസനം ലക്ഷ്യമാക്കി പുനര്‍നിര്‍മ്മിക്കുകയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ലക്ഷ്യം. പദ്ധതികളുടെ പരിപാലനത്തിന് പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കുകയാണ് കള്‍സള്‍ട്ടന്‍സിയുടെ ദൗത്യം. ഇതിനായി 17 അംഗങ്ങളും 16 വിദഗ്ദ്ധരും ഒരു അക്കൗണ്ട്സ് അസിസ്റ്റന്റുമുണ്ടാകും. ആഗോള ടെന്‍ഡറില്‍ 14 സ്ഥാപനങ്ങള്‍ താല്പര്യപത്രം നല്‍കിയതായും, അതിൽ ആറ് സ്ഥാപനങ്ങള്‍ അന്തിമ പട്ടികയിൽ പെടുത്തിയുമാണ് കെ.പി.എം.ജിയെ ഒന്നാമതെത്തിച്ചതെന്നതും അതിശയപ്പെടുത്തുന്നു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ തദ്ദേശഭരണ വകുപ്പിലെ പദ്ധതി നിര്‍വഹണ യൂണിറ്റിലേക്ക് കമ്പ്യൂട്ടറുകൾ വാങ്ങുന്നതിന് 57ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.