രാ​ജ്യ​ത്ത് സാ​ധാ​ര​ണ ട്രെ​യി​ന്‍‌ സർവീസുകൾ ഓ​ഗ​സ്റ്റ് 12 ന് ​ശേഷം മാത്രം
NewsKeralaNational

രാ​ജ്യ​ത്ത് സാ​ധാ​ര​ണ ട്രെ​യി​ന്‍‌ സർവീസുകൾ ഓ​ഗ​സ്റ്റ് 12 ന് ​ശേഷം മാത്രം

രാ​ജ്യ​ത്ത് സാ​ധാ​ര​ണ ട്രെ​യി​ന്‍‌ സർവീസുകൾ ഓ​ഗ​സ്റ്റ് 12 ന് ​ശേഷം മാത്രം സർവീസ് നടത്താൻ തീരുമാനം. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ഓ​ഗ​സ്റ്റ് 12 വ​രെ ബു​ക്ക് ചെ​യ്ത എ​ല്ലാ ടി​ക്ക​റ്റു​ക​ളും റദ്ദാക്കാൻ റെയിൽവേ തീരുമാനിച്ചു. എ​ന്നാ​ല്‍ മെ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ ഓ​ടു​മെ​ന്നും റെ​യി​ല്‍​വെ അ​റി​യി​ച്ചു. രാ​ജ​ധാ​നി, മെ​യി​ല്‍ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ മാത്രമാണ് തുടരുക. ജൂ​ണ്‍ 30 വ​രെ സാ​ധാ​ര​ണ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ തീരുമാനിച്ചിരുന്നത്.

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.എല്ലാ യാത്രക്കാര്‍ക്കും തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തണം. കൊവിഡ് രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ട്രെയിനുകളില്‍ കയറാന്‍ അനുവദിക്കൂ. കൊവിഡ് പ്രോട്ടോകോളുകള്‍ പാലിക്കണമെന്നും റെയില്‍ വേ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

Related Articles

Post Your Comments

Back to top button