ഓൺലൈനിൽ വിഷുക്കണി ഒരുക്കി ഒരു കൂട്ടം ചെറുപ്പക്കാർ
കൊവിഡ് മഹാമാരിയിൽ ആഘോഷങ്ങളുടെ മാറ്റ് കുറഞ്ഞപ്പോൾ ഓൺലൈനിൽ വിഷുക്കണി ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ.കണിക്കൂട്ടം എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് അവർ കണിയൊരുക്കിയത്
ആഘോഷങ്ങൾ മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്, വിഷുക്കണി ഒരുക്കലും സദ്യഉണ്ണലും നമ്മുടെ സംസ്ക്കാരത്തിൻ്റെ തന്നെ ഭാഗമാണ്. കൊവിഡ് മഹാമാരി ലോകത്തെ വിഴുങ്ങിയപ്പോൾ കഴിഞ്ഞ വിഷുക്കാലം മലയാളികൾക്ക് നൽകിയത് അത്ര നല്ല ഓർമകൾ ഒന്നുമല്ല.കൊവിഡിൽ എല്ലാം ഓൺലൈനിലേക്ക് മാറിയപ്പോൾ വിഷുക്കാലവും ക്കണിയും ഒരു മ്യൂസിക് ആൽബത്തിലൂടെ പുനരാവിഷ്ക്കരിച്ചിരിക്കുകയാണ് ഒരുപറ്റം ചെറുപ്പക്കാർ.കണിക്കൂട്ടം എന്ന പേരിൽ അവർ ഒരുക്കിയ സംഗീത കണി Youtube ടെൻ്റിംഗ് ആവുകയാണ്. പ്രവാസികൾ അടക്കമുള്ളവർ കണിക്കൂട്ടത്തെ ഏറ്റെടുത്തതിൻ്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ
വിപിൻ രാജ് ചോളെയാണ് കണിക്കൂട്ടത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.ഹാരി പ്രസാദിൻ്റെ വരികൾക്ക് ബ്ലസൻ തോമസ് സംഗീതം നൽകി.അനുപം ജയിസ് തിരക്കഥയെഴുതി.വോയ്സ് ഓഫ് ഖത്തർ എന്നറിയപ്പെടുന്ന മൈഥിലി ഷേണായും സ്റ്റീഫൻ ലൂക്കയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഇന്ദ്രജിത് ശിവ ഛായാഗ്രഹണം നിർവ്വഹിച്ചു. അനുപം ജയിസ് തിരക്കഥയെഴുതി. അമൽ ജിത് കരുണൻ എഡിറ്റിംഗും, അശ്വന്ത്, ജോതിൻ വൈശാഖ് കലാസംവിധാനവും നിർവ്വഹിച്ചു.