Kerala NewsLatest NewsNews

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചു കിണറ്റിലിടുന്ന യുവാവ് പിടിയില്‍; കുടുക്കിയത് സിസിടിവി

കണ്ണൂര്‍: സ്ഥിരമായി സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന യുവാവ് പിടിയിലായി. കാങ്കോല്‍ ആലക്കാട് സ്വദേശിയായ യുവാവാണ് സി സി ടി വി ദൃശ്യങ്ങളില്‍ കുടുങ്ങിയത്. പയ്യന്നൂരിന് അടുത്ത് കാങ്കോല്‍ കുണ്ടയം കൊവ്വലിലാണ് സംഭവം. മോഷ്ടിച്ച്‌ എടുക്കുന്ന അടിവസ്ത്രങ്ങള്‍ പിന്നീട് ഇയാള്‍ സമീപത്തെ കിണറുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ വിഷയം ഗൗരവമായി എടുത്തത്.

സമീപ പ്രദേശത്ത ഒരു കമ്ബനിയിലെ കിണറ്റില്‍ യുവാവ് മോഷ്ടിച്ച അടിവസ്ത്രങ്ങള്‍ തള്ളിയിരുന്നു. അടിവസ്ത്രം കണ്ടതോടെ തൊഴിലാളികള്‍ക്ക് വെള്ളം ഉപയോഗിക്കാന്‍ കഴിയാതായി. പിന്നീട് കിണര്‍ മുഴുവന്‍ വറ്റിച്ചു വൃത്തിയാക്കേണ്ടിവന്നു. സംഭവം വിവാദമായതോടെ പരിസരത്തെ പല യുവാക്കളും സംശയത്തിന്റെ നിഴലിലായി. തുടര്‍ന്നാണ് ചിലര്‍ മുന്‍കൈ എടുത്തു സി സി ടി വി ഘടിപ്പിച്ചത്.

രണ്ട് ദിവസം തുടര്‍ച്ചയായി യുവാവിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞു. തുടര്‍ന്ന് അര്‍ദ്ധരാത്രിവരെ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാണ് നാട്ടുകാര്‍ അടിവസ്ത്ര മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിങ്ങോം എസ് ഐ യദു കൃഷ്ണനും സംഘവും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറയുന്നു. പിടിയിലായ 26 കാരന് ഭാര്യം ഒരു കുട്ടിയും ഉണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button