CovidLatest NewsNationalNewsUncategorized

ജനിതക വ്യതിയാനം സംഭവിച്ച എല്ലാ വൈറസുകളെയും പ്രതിരോധിക്കാൻ കോവാക്‌സിൻ ഫലപ്രദം: ഐസിഎംആർ

ന്യൂ ഡെൽഹി: ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെതിരെയും കോവാക്‌സിൻ ഫലപ്രദമെന്ന് രാജ്യത്തെ പ്രമുഖ ആരോഗ്യഗവേഷണ സ്ഥാപനമായ ഐസിഎംആർ. സർക്കാരിന് കീഴിലുള്ള ഐസിഎംആറുമായി സഹകരിച്ച്‌ പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക്കാണ് കോവാക്‌സിൻ വികസിപ്പിച്ചത്.

രാജ്യം രണ്ടാം കൊറോണ തരംഗത്തിന്റെ പിടിയിലാണ്. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസാണ് ആശങ്ക വർധിപ്പിക്കുന്നത്. ഇവയുടെ അതിവ്യാപന ശേഷിയാകാം കൊറോണ രോഗികളുടെ എണ്ണം ഗണ്യമായി ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.

ഈ പശ്ചാത്തലത്തിലാണ് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെതിരെയും കോവാക്‌സിൻ ഫലപ്രദമാണ് എന്നാണ് ഐസിഎംആറിന്റെ കണ്ടെത്തൽ. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസുകൾ അടക്കം എല്ലാത്തരം കൊറോണ വകഭേദങ്ങൾക്കുമെതിരെ കോവാക്‌സിൻ ഫലപ്രദമാണെന്നാണ് ഐസിഎംആർ പഠനം വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button