Kerala NewsLatest NewsUncategorized

ഞാൻ പോസ്റ്റ് ഇട്ടിട്ടില്ല, ഇട്ടാൽ നിന്നെയൊന്നും പേടിച്ച്‌ പിൻവലിക്കുന്ന പതിവില്ല, എല്ലാരും സ്റ്റാന്റ് വിട്ടോ: യു. പ്രതിഭ എം.എൽ.എ

ആലപ്പുഴ: വിവാദ ഫേസ്ബുക്ക് പോസ്റ്റ് മുക്കി എന്ന ആരോപണങ്ങൾക്ക് മറുപടിയുമായി യു. പ്രതിഭ എം.എൽ.എ. താൻ പോലുമറിയാതെ തന്റെ ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് നാട് മുഴുവൻ ഇത്രമേൽ പ്രതിസന്ധിയിലാക്കുമെന്ന് താൻ അറിഞ്ഞില്ലെന്ന് എം.എൽ.എ പറഞ്ഞു. ‘എന്നാൽ കേട്ടോളൂ, ഞാൻ പോസ്റ്റ് ഇട്ടിട്ടില്ല.. ഇട്ടാൽ നിന്നെയൊന്നും പേടിച്ച്‌ പിൻവലിക്കുന്ന പതിവില്ല, അറിയാമല്ലോ’ എന്ന് പ്രതിഭ ഫേസ്ബുക്കിൽ എഴുതി.

താൻ പോലുമറിയാത്ത സംഭവത്തിൽ ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകൾ പോലും വലിച്ചിഴച്ച്‌ ചർച്ച ചെയ്യുന്ന അവസ്ഥ പോലുമുണ്ടായെന്ന് പ്രതിഭ കുറ്റപ്പെടുത്തി.

‘ഇന്നലെ എന്റെ പേജിൽ ഏതോ സിനിമയുടെ ഒരു പോസ്റ്റർ ആണെന്ന് തോന്നുന്നു, ആരോ ഹൈജാക്ക് ചെയ്തു ഇട്ടു.. ഞാൻ പോലും കാണുന്നതിന് മുമ്ബ് അതിനെ ദുർവ്യാഖ്യാനിച്ചു. ഞാൻ സുഖമായി ഉറങ്ങുമ്ബോൾ ഉറക്കമിളച്ച്‌ ഇരുന്ന് ചില യൂത്ത് കോൺഗ്രസുകാർ കണ്ണിൽ എണ്ണ ഒഴിച്ച്‌ എന്തൊക്കെ ദിവാസ്വപ്നങ്ങൾ കണ്ടുകൂട്ടി.. ചില മാധ്യമങ്ങളും അത് ഏറ്റെടുത്തു.’ പ്രതിഭ ഫേസ്ബുക്കിൽ എഴുതി.

യു. പ്രതിഭ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചുകൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാൻഡ് വിട്ടു പോകേണ്ടതാണ്..
ഇനി കാര്യത്തിലേക്ക് കടക്കാം.
ഇന്നലെ ഞാൻ പോലുമറിയാതെ എന്റെ ഫേസ്ബുക് പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപെടുകയുണ്ടായി. നാട് മുഴുവൻ ഇത്രമേൽ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പ്രത്യാക്രമണം പോലും എന്റെ പേജിലെ ഒരു പോസ്റ്റിനു മുന്നിൽ ഒന്നുമല്ലാതായ വിവരം ഞാനറിയുന്നത് പൊടുന്നനെ എന്നെ ലക്ഷ്യമിട്ടു വന്ന തെറിവിളികളും ചീത്ത പറച്ചിലുകളിലൂടെയുമൊക്കെയാണ്.
എന്തൊരു കരുതൽ ആണ് ഇവർക്കൊക്കെ എന്നോട്.. ശ്ശൊ ഓർത്തിട്ട് കണ്ണു നിറഞ്ഞു പോകുവാ .

അപ്പോ ഒരു സത്യം പറയാം. പിന്നെ എല്ലാരും സ്റ്റാന്റ് വിട്ടു പോകണം. ഇന്നലെ എന്റെ പേജിൽ ഏതോ സിനിമയുടെ ഒരു പോസ്റ്റർ ആണെന്ന് തോന്നുന്നു, ആരോ ഹൈജാക്ക് ചെയ്തു ഇട്ടു.. ഞാൻ പോലും കാണുന്നതിന് മുൻപ് അതിന് വ്യാഖ്യാനങ്ങളായി, ദൂർവ്യാഖ്യാനങ്ങളായി ചില യൂത്ത് കോൺഗ്രസ് കാർ കണ്ണിൽ എണ്ണ ഒഴിച്ച്‌ ഞാൻ എയറിൽ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച്‌, ഞാൻ സുഖമായി ഉറങ്ങുമ്ബോൾ ഉറക്കമിളച്ച്‌ ഇരുന്ന് എന്തൊക്കെ ദിവാസ്വപ്നങ്ങൾ കണ്ടുകൂട്ടി.. ചില മാധ്യമങ്ങളും അത് ഏറ്റെടുത്തു.

ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകൾ വലിച്ചിഴക്കുന്നു ചർച്ച ചെയ്യുന്നു, ഓടുന്നു , ചാടുന്നു ശ്ശൊ ശ്ശൊ എന്തൊക്കെ ബഹളമായിരുന്നു..

എന്നാൽ കേട്ടോളൂ ഞാൻ പോസ്റ്റ് ഇട്ടിട്ടില്ല.. ഇട്ടാൽ നിന്നെയൊന്നും പേടിച്ച്‌ പിൻവലിക്കുന്ന പതിവില്ല, അറിയാമല്ലോ.. ആരോ ഹൈജാക്ക് ചെയ്തതാണെന്ന് അറിഞ്ഞപ്പോഴേ പരാതിയും കൃത്യമായി കൊടുത്തു..

സമർത്ഥരായ അഴിമതി ഇല്ലാത്ത മന്ത്രിമാരോടുള്ള ചില യൂത്ത് കോൺഗ്രസ് കാരുടെ ഫ്രസ്ട്രേഷൻ എന്തായാലും ഇന്നലെ പുറത്തു ചാടി..
അപ്പോ എങ്ങനെയാ ഇന്നലെ കളഞ്ഞ ഉറക്കം ഒക്കെ വെറുതെ ആയില്ലേ.. പോയി നന്നായി കിടന്ന് ഒന്നുറങ്ങ്. ഇനിയും ദുർഭാവന വിളയാടണ്ടത് അല്ലയേ .. അപ്പോ പിന്നെ കാണാം എല്ലാരും സ്റ്റാന്റ് വിട്ടോ..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button