Kerala NewsLatest NewsUncategorized
കണ്ണൂർ സെൻട്രൽ ജയിലിൽ വൻ മോഷണം; കവർന്നത് രണ്ട് ലക്ഷം രൂപ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ഓഫീസിൽ മോഷണം. ഓഫീസിൽ നിന്നും രണ്ടുലക്ഷം രൂപ മോഷണംപോയി. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്തെ ഓഫീസിൽനിന്നാണ് പണം കവർന്നത്. പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 1,95,600 രൂപ കവർന്നു. സംഭവത്തെ തുടർന്ന് ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി. മോഷണത്തിൽ വളരെ വൈദഗ്ധ്യം നേടിയയാൾക്ക് മാത്രമേ ജയിലിൽ മോഷണം നടത്താകൂവെന്ന നിഗമനത്തിലാണു പോലീസ്.