CovidLatest NewsNationalNews
രാജ്യത്ത് ശമനമില്ലാതെ കോവിഡ്, 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്ക് കോവിഡ്; 3645 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ് ഇന്നത്തേത്.
രാജ്യത്ത് ഇതുവരെ 1,83,76,524 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,50,86,878 പേര് രോഗമുക്തി നേടി. നിലവില്‍ 30,84,814 പേരാണ് ചികിത്സയിലുള്ളത്.
24 മണിക്കൂറിനിടെ രാജ്യത്തെ കോവിഡ് മരണ നിരക്കും ഉയര്‍ന്നു തന്നെയാണുള്ളത്. 3,645 പേരാണ് പുതിയതായി കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 2,04,832 ആയി ഉയര്‍ന്നു.