Kerala NewsLatest NewsUncategorized

‘ചങ്കാണ് പാല’ കേക്ക് മുറിച്ച്‌ മാണി സി കാപ്പന്റെ വിജയാഹ്ലാദം

ജോസ് കെ മാണിയെ പരാജയപ്പെടുത്തി വൻവിജയം നേടിയ മാണി സി കാപ്പന്റെ വിജയാഹ്ലാദം ആരംഭിച്ചു. ചങ്കാണ് പാല എന്ന് എഴുതിയ കേക്ക് മുറിച്ചുകൊണ്ടാണ് മാണി സി കാപ്പന്റെ വിജയാഹ്ലാദം ആരംഭിച്ചത്. നിലവിൽ 11,246 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി കാപ്പനുള്ളത്.

പാലായിൽ ജയം ഉറപ്പാണെന്ന് നേരത്തെ തന്നെ മാണി സി കാപ്പൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. 15000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാലായിൽ വിജയിക്കുമെന്നായിരുന്നു കാപ്പന്റെ പ്രഖ്യാപനം. പാലായിൽ ഉറപ്പായും വിജയിക്കുമെന്ന ജോസ് കെ മാണിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കാപ്പൻ രംഗത്തെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button