CovidKerala NewsLatest News

സംസ്ഥാനത്ത് ഐസിയു,വെന്റിലേറ്റര്‍ ആവശ്യകത വര്‍ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. എന്നാല്‍ ദിനംപ്രതി വെന്റിലേറ്റര്‍,ഐസിയു സൗകര്യമുള്ള കിടക്കയുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 274 പേരെയാണ് ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.

331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. കൊവിഡ് വ്യാപനം ഈ രീതിയില്‍ തുടര്‍ന്നാല്‍ കണക്ക് ഇനിയും ഉയരാനാണ് സാധ്യത.വ്യാപനം രൂക്ഷമായ എറണാകുളത്ത് സ്ഥിതി ഗുരുതരമാണ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 50 ശതമാനത്തിനും മുകളിലാണ്. ഇവിടെ ആശുപത്രികളില്‍ ഭൂരിഭാഗവും നിറഞ്ഞു കഴിഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button