Latest NewsLife StyleUncategorized
എല്ലാ അമ്മമാർക്കും ആശംസകൾ; മാതൃദിനാശംസകൾ നേർന്ന് പേളി മാണി
കൊച്ചി: മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും ആശംസകൾ അറിയിച്ച് പേളി മാണി. ഫേസ്ബുക്കിലൂടെയാണ് പേളി മാണി അമ്മമാർക്ക് ആശംസകൾ നേർന്നത്. അമ്മയായതിന് ശേഷമുള്ള ആദ്യ മാതൃദിനത്തിന്റെ സന്തോഷം പേളി ഫേസ്ബുക്ക് കുറിപ്പിലൂടെ ആരാധകരമായി പങ്കുവെച്ചു. മകൾ നിലയുമായുള്ള ചിത്രവും പേളി പങ്കുവെച്ചിട്ടുണ്ട്.
എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. ഇതെന്റെ ആദ്യ മാതൃദിനമാണ്. നിലക്കൊപ്പം ഈ യാത്രയിൽ മുന്നോട്ട് പോകുന്നതിൽ അതിയായ സന്തോഷമുണ്ട്. എല്ലാവരോടും സ്നേഹം മാത്രം- പേളി മാണി ഫേസ്ബുക്കിൽ കുറിച്ചു.
മാർച്ച് 21 നാണ് പേളിക്കും ശ്രീനീഷിനും പെൺകുഞ്ഞ് ജനിക്കുന്നത്. പേളി തന്നെയാണ് വിവരം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിവരം ആരാധകരുമായി പങ്കുവെച്ചത്.