സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു: ജനറൽ വാർഡ് 2645 രൂപ, ഐസിയു 7800, രണ്ടു പിപിഇ കിറ്റ് മാത്രം; ലംഘിച്ചാൽ പത്തിരട്ടി പിഴ
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊറോണ ചികിത്സാ ചെലവുകളുടെ നിരക്ക് ഏകീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും, നഴ്സിംഗ് ഹോമുകൾക്കും ഈ ഉത്തരവ് ബാധകമാണ്. ജനറൽ വാർഡിന് പരമാവധി പ്രതിദിനം 2645 രൂപ ഈടാക്കാവുന്നതാണ്. പിപിഇ കിറ്റുകൾ വിപണി വിലയ്ക്ക് ലഭ്യമാക്കണം.
ഓക്സിമീറ്റർ പോലെയുള്ള ഉപകരണങ്ങൾക്ക് അധിക നിരക്ക് ഈടാക്കരുത്. കൊറോണ ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ ഡിഎംഒയെ അറിയിക്കാവുന്നതാണ്. അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികൾക്ക് അധിക തുകയുടെ പത്തിരട്ടി പിഴ ചുമത്തുമെന്നും സർക്കാർ വ്യക്തമാക്കി. കൊറോണ ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ ഡിഎംഒയെ അറിയിക്കാവുന്നതാണ്. അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികൾക്ക് അധിക തുകയുടെ പത്തിരട്ടി പിഴ ചുമത്തുമെന്നും സർക്കാർ വ്യക്തമാക്കി.
ആശുപത്രികളുടെ കൊള്ള സംബന്ധിച്ച ഹർജി ഹൈക്കോടതി പരിഗണിക്കവേയാണ് നിശ്ചയിച്ച അംഗീകൃത നിരക്കുകൾ സർക്കാർ കോടതിയെ അറിച്ചത്. കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുകയാണെന്ന വ്യാപക പരാതി ഉയർന്നിരുന്നു.
രണ്ട് ദിവസത്തെ ഓക്സിജന് നാൽപതിനായിരത്തോളം രൂപ ഈടാക്കിയ സംഭവം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രികളുമായി സർക്കാർ ചർച്ച നടത്തിയ പിന്നാലെയാണ് പുതുക്കിയ നിരക്ക് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്.