തങ്ങള്‍ വിവേചനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഫേസ്ബുക്ക് ഇന്ത്യ.

ബി.ജെ.പിയോട് പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നെന്ന ആരോപണങ്ങള്‍ക്ക്,മറുപടിയായി തങ്ങള്‍ വിവേചനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഫേസ്ബുക്ക് ഇന്ത്യ. ‘ആളുകള്‍ക്ക് സ്വതന്ത്രമായി സ്വയം പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു തുറന്ന സുതാര്യവും പക്ഷപാതപരവുമല്ലാത്ത ഒരു പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഞങ്ങളുടെ നയങ്ങള്‍ പക്ഷ പാതപരമാണെന്ന ആരോപണം നേരിടുന്നുണ്ട്. ആരോപണം ഞങ്ങള്‍ ഗൗരവമായി തന്നെ എടുക്കുന്നു. ഏത് തരത്തിലുള്ള വര്‍ഗീയതെയയും വിദ്വേഷത്തെയും ഞങ്ങള്‍ അപലപിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു,’ ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹന്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു.
ഒപ്പം ഒരാളുടെയും രാഷ്ട്രീയ സ്ഥാനത്തിന് അതീതമായമാണ് ആഗോള തലത്തില്‍ തങ്ങളുടെ നയങ്ങള്‍ നടപ്പാക്കുന്നതെന്നും ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പോസ്റ്റുകള്‍ ഇട്ടവരെ വിലക്കുന്നത് തുടരുമെന്നും ഫേസ്ബുക്ക് ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.
വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാറ്റുന്നെന്ന് റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
ആരോപണങ്ങളുമായി ബന്ധപെട്ടു ഫേസ്ബുക്ക് ഇന്ത്യയുടെ പ്രതിനിധികളെ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ വിളിച്ച് വരുത്താന്‍ കഴിഞ്ഞ ദിവസം തീരുമാനിക്കുകയുണ്ടായി. സെപ്റ്റംബർ രണ്ടിന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ പ്രതിനിധികളോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ആദ്യമായിട്ടാണ് ആരോപണങ്ങളെ തുടര്‍ന്ന് ഫേസ്ബുക്ക് അധികൃതരെ ഇത്തരത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ചുവരുത്തുന്നത്. പൗരാവകാശ സംരക്ഷണവും സമൂഹമാധ്യമങ്ങളുടെ ദുരുപയോഗവും എന്ന വിഷയത്തില്‍ ഫേസ്ബുക്കിന്റെ അഭിപ്രായം തേടുമെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നോട്ടീസില്‍ പറയുന്നു.