Kerala NewsLatest NewsNationalUncategorized

ഗുരുതരാവസ്​ഥയിലായിരുന്നിട്ടും നല്ല ചികിത്സ ലഭിച്ചില്ല; ഉത്തർപ്രദേശിൽ​ കൊറോണ​ ബാധിച്ച്‌​ മലയാളി നഴ്​സ് മരിച്ചു

ലഖ്​നോ: ഉത്തർപ്രദേശിൽ​ കൊറോണ​ ബാധിച്ച്‌​ മലയാളി നഴ്​സ് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന്​ സ്വദേശിനി ആർ. രഞ്ചുവാണ്​ മരിച്ചത്​. 29 വയസായിരുന്നു. കഴിഞ്ഞ മാസം 17നാണ്​ രഞ്ചുവിന്​ രോഗം സഥിരീകരിച്ചത്​.

രോഗം ബാധിച്ച്‌​ ഗുരുതരാവസ്​ഥയിലായിരുന്നിട്ടും നല്ല ചികിത്സ ലഭിച്ചില്ലെന്ന്​ മരിക്കുന്നതിന്​ മുൻപ്​ രഞ്ചു സഹോദരി രജിതക്ക്​ അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു.

ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിലെ നഴ്​സായിരുന്നു രഞ്ചു. ആശുപത്രിയിൽ ജോലിക്കുകയറി രണ്ടാഴ്ച കഴിഞ്ഞപ്പോൾ രഞ്ചുവിന്​ രോഗം പിടിപെടുകയായിരുന്നു. രോഗം ബാധിച്ച്‌​ 26 ദിവസത്തിന്​ ശേഷമാണ്​ രഞ്ചുവിൻറെ മരണം.

കൊറോണ​ നെഗറ്റീവായെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നുവെന്നാണ്​ വിവരം. രഞ്ചുവിൻറെ മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നാണ്​ കുടുംബത്തിൻറെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button