Latest NewsNational
മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എ.യുടെ വസതിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി
ഭോപാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എ.യും ഉമാങ് സിങ്കാറിന്റെ വസതിയില്‍ യുവതി മരിച്ചനിലയില്‍. വീട്ടില്‍ നിന്ന് യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ഗന്ധ്വാനി മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ് ഉമാങ് സിങ്കാര്‍. മുന്‍മന്ത്രിയുമാണ്. ‘സിങ്കാറിന്റെ ജീവിതത്തില്‍ ഒരിടം കണ്ടെത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ അത് സംഭവിച്ചില്ലെ’ന്നുമാണ് യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
അംബാല സ്വദേശിയായ 38-കാരിയെയാണ് സിങ്കാറിന്റെ ഷാഹ്പുരയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസത്തോളമായി യുവതി സിങ്കാറിന്റെ വീട്ടിലായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സിങ്കാര്‍ ഇവിടെ ഉണ്ടായിരുന്നില്ല.