Kerala NewsLatest NewsUncategorized

തുണിക്കടകൾക്കും ജ്വല്ലറികൾക്കും ലോക്ക് ഡൗണിൽ ചെറിയ ഇളവ്; ഓൺലൈൻ ഡെലിവറിയ്ക്കായി തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ തുണിക്കടകൾക്കും ജ്വല്ലറികൾക്കും ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ആഭരണങ്ങളും വസ്ത്രങ്ങളും ഓൺലൈൻ/ഹോം ഡെലിവറികൾ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വച്ച്‌ തുറക്കാൻ അനുമതി നൽകി. വിവാഹ പാർട്ടിക്കാർക്ക് ഒരു മണിക്കൂർ വരെ ഷോപ്പിൽ ചെലവഴിക്കാനും അനുമതിയുണ്ട്.

നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മത്സ്യത്തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്യാം. പൈനാപ്പിൾ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിർമാണ തൊഴിലാളികളെ പോലെ അവർക്ക് പൈനാപ്പാൾ തോട്ടത്തിൽ പോകാൻ നിയന്ത്രണങ്ങളോടെ അനുമതിയുണ്ടെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ടെലികോം സേവനവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങൾക്കും ടവറുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇളവുകൾ നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button