CinemaDeathEducationLatest NewsSampadyam

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു,98.82 ശതമാനം വിജയം.

ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.82% പേര്‍ വിജയിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രിയാണ് പ്രഖ്യാപിച്ചത്. ഇക്കുറി 98.82 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയ ശതമാനം കൂടി. ഏറ്റവും വിജയം നേടിയ ജില്ല പത്തനംതിട്ട. കുറവ് വയനാട് ജില്ല. 41,906 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ടി.എച്ച്.എസ്.എല്‍.സി ഫലം ഇതോടൊപ്പം പ്രഖ്യാപിക്കും. ജൂലൈ 10ന് ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജനകീയ വിദ്യാഭ്യാസത്തെ ഉയര്‍ത്തിപ്പിടിച്ച എല്ലാവര്‍ക്കുമായി ഫലം സമര്‍പ്പിക്കുന്നുവെന്ന് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. ആറ് സൈറ്റുകളിലൂടെയും പി.ആര്‍.ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലം അറിയാം.

ഫലം ലഭിക്കുന്ന സൈറ്റുകള്‍ ഇവയാണ്.
keralapareekshabhavan.in
sslcexam.kerala.gov.in
results.kite.kerala.gov.in
results.kerala.nic.in
sietkerala.gov.in
prd.kerala.gov.in
ടി.എച്ച്.എസ്.എല്‍.സി.
thslcexam.kerala.gov.in
എ.എച്ച്.എസ്.എല്‍.സി.
ahslcexam.kerala.gov.in

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button