ജോസ് കെ മാണി യു ഡി എഫുമായി ഇനി ചർച്ചക്കില്ല.
NewsKeralaPoliticsLocal News

ജോസ് കെ മാണി യു ഡി എഫുമായി ഇനി ചർച്ചക്കില്ല.

യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട കേരള കോൺഗ്രസ് എമ്മിലെ മാണിവിഭാഗം യു ഡി എഫുമായി ഇനി ചർച്ചക്കില്ല. മാണി സാറുടെ ഹൃദയമാണ് യു ഡി എഫ് മുറിച്ച് മാറ്റിയത്. മുന്നണി ഉണ്ടാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മാണിയുടെ പ്രസ്ഥാനത്തെയാണ് യു ഡി എഫ് പുറത്താക്കിയത്. മാണി സാറിനെ മറന്നുകൊണ്ടുള്ള തീരുമാനം ആയിരുന്നു യുഡിഎഫിന്‍റേത്. കര്‍ഷക പെന്‍ഷന്‍ മുതല്‍ കാരുണ്യ ലോട്ടറി വരെയുള്ള പദ്ധതികള്‍ കെഎം മാണിയുടേത്. ഇത്രമാത്രം സംഭാവനങ്ങള്‍ നല്‍കിയ കേരള കോണ്‍ഗ്രസിനെയാണ് പുറത്താക്കിയത്. അതുകൊണ്ടു തന്നെ ഇനി ചർച്ചയും ഇല്ല. ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.

പ്രാദേശിക തര്‍ക്കത്തിന്റെ പേരിലാണ് യുഡിഎഫ് സ്ഥാപിച്ചകാലം മുതലുണ്ടായ പാര്‍ട്ടിയെ പുറത്താക്കിയത്. ഒരു കാരണവുമില്ലാതെയാണ് അത് ചെയ്തത്. എല്ലാവരേയും ഒരുമിച്ചുകൊണ്ടുപോകുകയെന്ന ധര്‍മം യുഡിഎഫ് മറന്നു. ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടിയെ തകര്‍ക്കാന്‍ പലരും ശ്രമിച്ചു. അതിനെയെല്ലാം അതിജീവിച്ച ചരിത്രമാണ് കേരള കോണ്‍ഗ്രസിനുള്ളതെന്നും പറഞ്ഞ ജോസ് കെ മാണി തെരെഞ്ഞെടുപ്പ് എത്തുമ്പോൾ അപ്പോൾ ആലോചിച്ചു ഉചിതമായ തീരുമാനം എടുക്കുമെനു, പറയുകയുണ്ടായി.

പിജെ ജോസഫിന് കേരള കോണ്‍ഗ്രസ് രാഷ്ട്രീയ അഭയം നല്‍ക്കുകയായിരുന്നു. പി ജെ ജോസഫ് കള്ളങ്ങള്‍ വീണ്ടും, വീണ്ടും ആവർത്തിക്കുന്നു.. പി ജെ നിരന്തരമായി തന്നെ വ്യക്തിഹത്യ നടത്തി. പിജെയെ എടുത്താലുണ്ടാവുന്ന ഗുണവും ദോഷവും നിങ്ങള്‍ സഹിക്കണമെന്ന് അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതാണ്.. മാണി മരിച്ചതിന് ശേഷം പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ പിജെ ശ്രമിച്ചു. ആ സാഹചര്യത്തില്‍ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാണോ താന്‍ ചെയ്ത തെറ്റെന്നും ജോസ് കെ മാണി ചോദിച്ചു. ജൂലൈ 10ന് പാര്‍ട്ടി ജില്ലാകമ്മിറ്റി യോഗം വിളിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

Related Articles

Post Your Comments

Back to top button