

കഴിഞ്ഞ 50 വര്‍ഷത്തിനിടെ ആഗോളതലത്തില്‍ ഇന്ത്യയില്‍ നിന്ന് 4.58 കോടി സ്ത്രീകളെയാണ് കാണാതായി എന്ന് യു.എന്നിന്റെ പഠന റിപ്പോര്‍ട്ട്. ലോകത്ത് കാണാതായ 14.26 കോടി സ്ത്രീകളില്‍ 4.58 കോടിയും ഇന്ത്യയില്‍ നിന്നുള്ളവരെന്നാണ് യു.എന്നിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നത്. ആഗോളതലത്തില്‍ ചൈനയ്‌ക്കൊപ്പം തന്നെ സ്ത്രീ പ്രാതിനിധ്യം ഉള്ള രാജ്യമാണ് ഇന്ത്യ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2020 ലെ ലോക ജനസംഖ്യാ റിപ്പോര്‍ട്ട് ചെവ്വാഴ്ചയാണ് യു.എന്നിന്റെ സെക്ഷ്വല്‍ ആന്‍ഡ് റിപ്രൊഡക്ടീവ് ഹെല്‍ത്ത് ഏജന്‍സിയായ യുണൈറ്റഡ് പോപുലേഷന്‍ ഫണ്ട് പുറത്തുവിട്ടത്. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ എണ്ണം ഇരട്ടിച്ചതായും ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1970ല്‍ 6.11 കോടിയായിരുന്നു കാണാതായവരുടെ നിരക്കെങ്കില്‍ 2020ല്‍ ഇത് 14.26 കോടിയായി ഉയര്‍ന്നു. ഈ കാലയളവിൽ ചൈനയില്‍ 7.23 കോടി സ്ത്രീകളെ കാണാതായി.
2013 നും 2017നുമിടയിലുള്ള കാലത്ത് 460,000 പെണ്‍കുട്ടികളെയാണ് ഓരോ വര്‍ഷവും അവരുടെ ജനനത്തോടെ കാണാതായിട്ടുള്ളത്. ഗര്‍ഭാവസ്ഥയില്‍ കുട്ടികളുടെ ലിംഗനിര്‍ണയം നടത്തുന്നതാണ് മൂന്നില്‍ രണ്ടു ഭാഗം പെണ്‍കുട്ടികളെയും കാണാതായതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനിച്ചതിന് ശേഷമുള്ള പെണ്‍കുട്ടികളുടെ മരണ നിരക്ക് മൂന്നിലൊരു ഭാഗമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ വര്‍ഷവുമുണ്ടാവുന്ന ജനന നിരക്കിലും മുന്നിലുള്ളത് ഇന്ത്യയും ചൈനയുമാണ്. ആഗോള തലത്തില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പെണ്‍കുട്ടികളാണ് അവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും അറിവോടെയും സമ്മതത്തോടെയും കൂടെ ശാരീരികമായും വൈകാരികമായും ഉപദ്രവിക്കപ്പെടുന്നതെന്നും യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Post Your Comments