CovidCrimeLatest NewsLocal NewsNationalNewsTamizh nadu

അച്ഛനും മകനും ഒരു രാത്രി മുഴുവൻ ക്രൂരമായ മർദ്ദനത്തിനിരയായി മരണപ്പെട്ട സംഭവം, സർക്കാർ പൊലീസുകാരെ സഹായിക്കുന്നുവോ?

തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച അച്ഛനും മകനും ഒരു രാത്രി മുഴുവൻ ക്രൂരമായ മർദ്ദനത്തിനിരയായതായ സംഭവത്തിൽ തമിഴ്നാട് സർക്കാർ പൊലീസുകാരെ സഹായിക്കുകയാണോ.? കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണത്തിനെത്തിയ മജിസ്ട്രേറ്റിന്റെ വെല്ലുവിളിക്കുന്ന സംഭവം പോലും ഉണ്ടായിരിക്കുന്നത്, ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്തുകൊണ്ടാണ് ക്രൂരത കാട്ടിയ പൊലീസുകാരെ അറസ്റ്റുചെയ്യാൻ സർക്കാർ തയ്യാറാകാത്തത്. ഹൈക്കോടതി വരെ കുറ്റക്കാരെന്നു നിരീക്ഷിക്കപെട്ട കേസിൽ പൊലീസുകാരെ എന്തിനാണ് ഇനിയും നെഞ്ചോട് ചേർത്ത് സംരക്ഷിക്കുന്നത്. സർക്കാർ അവർക്ക് സംരക്ഷക കവചം ഒരുക്കുകയാണോ.? തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച അച്ഛനും മകനും ഒരു രാത്രി മുഴുവൻ ക്രൂരമായ മർദ്ദനത്തിനിരയായതായതായിട്ടാണ് ജുഡീഷ്യൽ റിപ്പോർട്ട്. ഇരുവര്‍ക്കും നേരിടേണ്ടി വന്ന പീഡനങ്ങള്‍ക്ക് വ്യക്തമായ തെളിവുകളുണ്ടെന്നാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സമർപ്പിച്ച് നാല് പേജ് റിപ്പോർട്ടിൽ പറയുന്നു.
ദൃക്സാക്ഷികളെയടക്കം ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്ത ജൂൺ 19ന് രാത്രി മുഴുവന്‍ അച്ഛനും മകനും ക്രൂരമായ മർദ്ദനമാണ് ഏൽക്കേണ്ടി വന്നതെന്ന്, ഇവരെ അടിക്കാനുപയോഗിച്ച ലാത്തിയിലെയും മർദ്ദിക്കാനായി കിടത്തിയിരുന്ന ടേബിളിലെയും ചോരപ്പാടുകൾ വ്യക്തമായ തെളിവുകളാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ അവ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മജിസ്ട്രേറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ‘ലാത്തികൾ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ സാത്തങ്കുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആദ്യം തയ്യാറായില്ല. പിന്നീട് കടുത്ത ഭാഷയിൽ പറഞ്ഞപ്പോഴാണ് മനസില്ലാമനസോടെ ലാത്തികൾ കൈമാറിയത്.. ഇതിനിടെ പിന്നില്‍ നിന്ന് ഒരു പൊലീസ് കോണ്‍സ്റ്റബിൾ അസഭ്യം പറയുകയും എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്തു… ‘ ഇക്കാര്യം മജിസ്ട്രേറ്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ നടന്ന ക്രൂരത മുഴുവൻ പൊലീസ് ഉദ്യോഗസ്ഥര്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കോടതി രേഖകള്‍ മുഴുവൻ കേസ് അന്വേഷിക്കുന്ന സിബി സിഐഡി ഉദ്യോഗസ്ഥർക്ക് ബുധനാഴ്ച കൈമാറുന്നുണ്ട്.
ജയരാജിന്‍റെയും ബെനിക്സിന്‍റെയും ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ തന്നെ പറഞ്ഞിരുന്നു. പൊലീസുകാർ ക്കെതിരെ കൊലപാതകക്കേസ് ചുമത്തണമെന്നാണ് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നത്.
ഇക്കഴിഞ്ഞ ജൂൺ 19നാണ് തൂത്തുക്കുടി സാത്താങ്കുളം സ്വദേശികളായ ജയരാജ്(59) മകൻ ബെനിക്സ്(31) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്ക്ഡൗണ്‍ ഇളവ് സമയം കഴിഞ്ഞിട്ടും കടകൾ തുറന്നു എന്ന കാരണത്താൽ ഇവരെ കസ്റ്റഡിയിൽ എടുത്ത് മർദിക്കുകയായിരുന്നു. ആദ്യം ജയരാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്, ഇത് അന്വേഷിച്ച് ചെന്നതോടെയാണ് ബെനിക്സും കസ്റ്റഡയിലാകുന്നത്. തുടർന്ന് ഇരുവരെയും കോവിൽപട്ടി സബ്ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജൂൺ 23ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ പൊലീസുകാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഡി.എം.കെ രംഗത്ത് വന്നു. ലോക്ക് ഡൗണ്‍ ലംഘിച്ചെന്നാരോപിച്ചാണ് ജയരാജനെയും മകന്‍ ഫെനിക്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രകാരം ഫെനിക്‌സിനും പിതാവിനുമെതിരെ തയ്യാറാക്കിയ എഫ്.ഐ.ആറിലെ ഒരോ വരിയും കെട്ടിച്ചമച്ചതാണെന്നും ഡി.എം.കെ തിരുച്ചുളി എം.എല്‍.എ തങ്കം തെന്നരസു പറഞ്ഞു.
‘വീഡിയോയില്‍ സംഭവം നടക്കുന്നതും എഫ്.ഐ.ആറില്‍ എഴുതിയതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കേസില്‍ പ്രതിയായ എല്ലാവരെയും ഉടന്‍ തന്നെ അറസ്റ്റു ചെയ്യണം,’ അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button