Kerala NewsLatest NewsUncategorized

കെ സുരേന്ദ്രൻ പത്ത് ലക്ഷം കൈമാറി; ഫോൺ സംഭാഷണം പുറത്ത്; നിഷേധിച്ച്‌ സികെ ജാനു

കൽപ്പറ്റ: എൻഡിഎയിൽ മടങ്ങിയെത്തുന്നതിന് സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്ദരേഖ പുറത്ത്. കെപിജെഎസ് ട്രഷറർ പ്രസീതയുമായി കെ സുരേന്ദ്രൻ നടത്തുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. പണം കൈമാറിയത് തിരുവനന്തപുരത്തുവച്ചാണെന്ന് പ്രസീത പറയുന്നതായി ശബ്ദരേഖയിൽ വ്യക്തമാണ്‌.

അതേസമയം പണം കൈപ്പറ്റിയെന്ന ആരോപണം സികെ ജാനു നിഷേധിച്ചു. പുറത്തുവന്ന ശബ്ദരേഖയെ കുറിച്ച് അറിയില്ലെന്നും പാർട്ടിയുടെ കാര്യങ്ങൾ പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സികെ ജാനു പ്രതികരിച്ചു

സികെ ജാനു എൻഡിഎയിൽ തിരികെ എത്താൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പ്രസീത സുരേന്ദ്രനോട് ഫോണിൽ പറയുന്നത്. നേരത്തെ സിപിഎമ്മിൽ പ്രവർത്തിച്ച സമയത്ത് ആരോടോ കാശ് വാങ്ങിയിട്ടുണ്ട്. അത് തിരികെ നൽകിയ ശേഷമെ എൻഡിഎയിലേക്ക് തിരിച്ചു വരാൻ കഴിയു.

10 ലക്ഷം രൂപ കൈയിൽ കിട്ടിയാൽ ബത്തേരിയിൽ മത്സരിക്കാമെന്നും 7ാം തീയതിയിലെ അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാമെന്ന് സികെ ജാനു അറിയിച്ചതായും പ്രസീത സുരേന്ദ്രനോട് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button