Latest NewsNationalNews

വാക്​സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി ; പകരം മമതയുടെ ചിത്രം

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന്​ പ്രധാനമന്ത്രി ​നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി പശ്ചിമ ബംഗാള്‍ . പകരം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റായിരിക്കും വിതരണം ചെയ്യുക. ഛത്തീസ്​ഗഡിന്​ പിന്നാലെയാണ് ബംഗാളും പുതിയ നിലപാട് സ്വീകരിച്ചത് .

സംസ്​ഥാനങ്ങള്‍ പണം നല്‍കി വാക്​സിന്‍ വാങ്ങുന്നതിനാലാണ്​ മോദിയുടെ ചി​ത്രം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ്​ പുറത്ത് വരുന്ന വിവരം. എന്നാല്‍ മൂന്നാംഘട്ടത്തില്‍ കോവിഡ് വാക്​സിന്‍ സ്വീകരിക്കുന്നവര്‍ക്ക്​ മാത്രമാണ്​ മമതയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റ്​ നല്‍കുക. സംസ്ഥാനത്ത് മൂന്നാംഘട്ടത്തില്‍ വാക്​സിന്‍ നല്‍കുന്നത്​ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്കായിരിക്കും.

കോണ്‍ഗ്രസ് ​ ഭരിക്കുന്ന ഛത്തീസ്​ഗഡില്‍ നേരത്തേ കോവിഡ്​ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന്​ മോദിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി ഭൂപേഷ്​ ബാഗലിന്‍റെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റാണ്​ പകരം നല്‍കി വരുന്നത് ​. വാക്​സിന്‍ വിതരണത്തില്‍ നിന്ന്​ കേന്ദ്രസര്‍ക്കാര്‍ പിന്മാറിയ സാഹചര്യത്തിലാണ്​ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റുന്നതെന്ന്​ ഛത്തീസ്​ഗഡ്​ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു .

അതെ സമയം പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ്​ സമയത്ത്​ മോദിയുടെ ചിത്രം പതിച്ച വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ നല്‍കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്നായിരുന്നു ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ്​ സമയത്ത്​ മോദിയുടെ ചിത്രം പതിച്ച വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ നല്‍കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്നായിരുന്നു പരാതി ഉയര്‍ത്തിയത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button