Kerala NewsLatest News
കൊച്ചിയില്‍ യുവതിയ്ക്ക് ക്രൂരപീഡനം; പ്രതി എവിടയാണെന്ന് തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മിഷണര്‍
കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതി ക്രൂര പീഡനത്തിനിരയായ കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കുന്നേലിനായുള്ള തിരച്ചില്‍ ഊര്‍ജിതം. മാര്‍ട്ടിന്‍ എവിടയാണെന്ന് തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്‌ത് രണ്ടുമാസത്തിനിപ്പുറം ആണ് പൊലിസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.
ലൈംഗിക പീഡനത്തിന് പുറമെമാര്‍ട്ടിന്‍ യുവതിയുടെ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചു പൊള്ളിച്ചു. മുളകുപൊടി മുഖത്തു തേച്ചു. ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിച്ചു. മുഖത്ത് അടിക്കുന്നതും പതിവായിരുന്നു നഗ്ന ചിത്രങ്ങള്‍ ഉണ്ടെന്ന് പഞ്ഞായിരുന്നു ഭീഷണികളില്‍ ഏറെയും.
പ്രതി തൃശൂരില്‍ തന്നെ ഉണ്ടെന്ന് ഡെപ്യുട്ടി കമ്മിഷണറും വ്യക്തമാക്കി. പ്രതിയെ ഭയന്നു നാടുവിട്ട യുവതി സുഹൃത്തുക്കളുടെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ്.