Kerala NewsLatest NewsPolitics

കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പിസം അവസാനിപ്പിച്ച്‌ സെമി കേഡര്‍ പാര്‍ട്ടിയാക്കും: കെ. സുധാകരന്‍

കണ്ണൂര്‍ : കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പിസം അവസാനിപ്പിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. കോണ്‍ഗ്രസില്‍ സംഘടന ദൗര്‍ബല്യം പരിഹരിച്ച്‌ സെമി കേഡര്‍ സ്വഭാവമുള‌ള പാര്‍ട്ടിയാക്കി കോണ്‍ഗ്രസിനെ മാറ്റുമെന്നും സുധാകരന്‍ അവകാശപ്പെട്ടു.

ഡി.സി.സി പുനസംഘടനക്ക് ഓരോ ജില്ലയിലും 5 അംഗ സമിതി രൂപീകരിക്കും. ഗ്രൂപ്പ് നേതാക്കളുടെ ശുപാര്‍ശകളൊന്നും ഇനി നടപ്പാക്കില്ല. ജംബോ കമ്മറ്റികളുണ്ടാക്കിയിരുന്നത് പാര്‍ട്ടിയില്‍ ഗ്രൂപ്പിന്റെ അംഗസംഖ്യ വ‌ര്‍ദ്ധിപ്പിക്കാനാണ്. ഇനി അത് വേണ്ട, സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവ‌ര്‍ത്തനം ഉണ്ടായാല്‍ നിഷ്‌കരുണം അച്ചടക്ക നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുട്ടില്‍ മരംമുറി നടന്നയിടത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ പോകുമെന്നും അവിടെ നിയമലംഘനം തടയാന്‍ സമരം ഏ‌റ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു. അദാനി പ്രത്യേകം ചാര്‍ട്ടേഡ് വിമാനത്തില്‍ സി.പി.എമ്മിന് കള‌ളപ്പണമെത്തിച്ചെന്ന ആരോപണവും സുധാകരന്‍ ഉന്നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button