CovidLatest NewsUncategorized

കൊറോണ ഭേദമായവർക്ക് തൽക്കാലം ഒരു ഡോസ് വാക്സിൻ മതിഎന്ന പഠനം

ന്യൂ ഡെൽഹി: കൊറോണ ഭീതിയിൽ നിന്നും രക്ഷ നേടുന്നതിന് ലോകം മുഴുവനും വാക്സിനിൽ അഭയം തേടുന്ന ഈ സമയത്ത്, വാക്സിനുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. പലതും അത്ര ആഴത്തിലുള്ള പഠനമല്ല എന്നും പഠനത്തിന് നിരീക്ഷണ സ്വഭാവമാണുള്ളതെന്നും വിദഗ്ധർ പോലും വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഈ വർഷം അവസാനത്തോടെ രാജ്യത്ത് 18ന് വയസിന് മുകളിലുള്ള എല്ലാവരെയും വാക്​സിനേഷന്​ വിധേയമാക്കാനാണ്​ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.

കൊറോണ ഭേദമായവർക്ക് തൽക്കാലം ഒരു ഡോസ് വാക്സിൻ മതിയാകുമെന്നാണ് പുതിയ പഠനം. ഇത്തരക്കാരിലെ ആൻറിബോഡിയുടെ പ്രതികരണം ഉയർത്തിക്കാട്ടി ഹൈദരാബാദിലെ എഐജി ആശുപത്രി നടത്തിയ പഠനമാണ്​ ഇത്​ സൂചിപ്പിക്കുന്നത്​. ഇൻറർനാഷനൽ ജേണൽ ഓഫ്​ ഇൻഫെക്​ഷ്യസ് ഡിസീസസിലാണ്​​ പഠനം പ്രസിദ്ധീകരിച്ചത്.

ജനുവരി 16നും ഫെബ്രുവരി അഞ്ചിനും ഇടയിൽ കൊവിഷീൽഡ്​ വാക്​സിൻ സ്വീകരിച്ച 260 ആരോഗ്യപ്രവർത്തകരിലാണ്​ പഠനം നടത്തിയത്​. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച കൊറോണ മുക്തരായവർ കൊറോണ​ ബാധിക്കാത്തവരെ അപേക്ഷിച്ച് കൂടുതൽ ആൻറിബോഡി പ്രതികരണം കാണിക്കുന്നുവെന്നാണ് പഠനം പറയുന്നത്.

കൊറോണ ബാധിച്ച ആളുകൾക്ക് ഒരു ഡോസ് ഉപയോഗിച്ച് തന്നെ രണ്ട് ഡോസുകൾക്ക് തുല്യമായി ശക്തമായ ആൻറിബോഡിയും മെമ്മറി സെൽ പ്രതികരണവും വികസിപ്പിക്കാൻ കഴിയും’- എ.ഐ.ജി ഹോസ്​പിറ്റൽസ് ചെയർമാൻ ഡോ. ഡി. നാഗേശ്വർ റെഡ്ഡി പറഞ്ഞു. സാമൂഹിക പ്രതിരോധം കൈവരിക്കാൻ ആവശ്യമായ ആളുകളെ വാക്​സിനേഷന്​ വിധേയമാക്കിയ ശേഷം രോഗ മുക്തരായവർക്ക്​​ രണ്ടാം ഡോസ്​ വാക്​സിൻ എടുക്കാമെന്നും ഡോ. റെഡ്ഡി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button