കോവിഡ് നഷ്ടപരിഹാരo ; ഏകീകൃത സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുനഃ പരിശോധന നടത്തണമെന്ന് സുപ്രീംകോടതി. ദുരന്ത നിവാരണ നിയമപ്രകാരം ഇതിനായി ദേശീയ തലത്തില്‍ ഏകീകൃത സംവിധാനം കൊണ്ടുവരണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
മരണ സര്‍ട്ടിഫിക്കറ്റുകളുടെ പേരില്‍ മരിച്ചവരുടെ കുടുംബത്തിന് അനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി മുന്നറിയിപ്പ് നല്കി . കോവിഡിന് ഇരയായി മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യഹര്ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
അതേസമയം, ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. ആരോഗ്യമേഖലയില്‍ ചെലവ് വര്‍ധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും നയപരമായ വിഷയമായതിനാല്‍ കോടതി ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി .