10 വയസുകാരിക്ക് നേരെ പീഡനം: 11, 12 വയസുള്ള പ്രതികള്‍ പിടിയില്‍
കോഴിക്കോട്: പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. 11, 12 വയസുകാരാണ് പിടിയിലായ പ്രതികള്‍. പത്തുവയസുകാരിയെ കൂട്ടുകാര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് വെള്ളയില്‍ മൂന്നുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രക്ഷിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം കുട്ടി രക്ഷിതാക്കളെ അറിയിച്ചിരുന്നെങ്കിലും അവര്‍ കാര്യമാക്കിയിരുന്നില്ല. മൂന്നു ദിവസം മുമ്പ് വീട്ടുകാര്‍ തമ്മിലുള്ള വഴക്കിനിടെ സംഭവം ഉയര്‍ന്നു വന്നു. ഇതോടെ നാട്ടുകാര്‍ വിവരമറിയുകയും ചെയ്തു. നാട്ടുകാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനം നടന്നതായി വ്യക്തമായത്. വീട്ടുകാരില്‍ നിന്ന് പരാതി എഴുതിവാങ്ങിയ ശേഷം പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കി.