Kerala NewsLatest News

കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ പരുക്കുകളോടെ കണ്ടെത്തി ; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

കോഴിക്കോട്: കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു. അഞ്ചംഗ സംഘമാണ് പ്രവാസിയായ അഷ്റഫിനെ തട്ട്്ിക്കൊണ്ടു പോയത്.
കുന്ദമംഗലത്തു നിന്നാണ് അഷ്റഫിനെ കണ്ടെത്തിയത്. ശരീരത്തില്‍ ബ്ലേഡ് കൊണ്ട് മുറിച്ച പാടുകളുണ്ട്. ചെറിയ പരിക്കുകളുണ്ട്.

അഷ്റഫ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അഷ്‌റഫിനെ തട്ടിക്കൊണ്ട് പോയത്.

മാവൂരിലെ തടിമില്ലില്‍ എത്തിച്ച ശേഷം അഞ്ചംഗ സംഘം അഷ്‌റഫിനെ മര്‍ദിച്ചു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സംശയിക്കുന്നത്. കൊച്ചി വഴി സ്വര്‍ണം കടത്തിയതിന് അഷ്റഫിന്റെ പേരില്‍ നേരത്തെ കേസെടുത്തിരുന്നു.

സ്വര്‍ണക്കടത്തിലെ ക്യാരിയറായ അഷ്‌റഫ് റിയാദില്‍ നിന്ന് രണ്ട് കിലോയോളം സ്വര്‍ണം കൊണ്ടുവന്നെന്നും, ഈ സ്വര്‍ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചതെന്ന്് അന്വേഷണ സംഘം സംശയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button