Kerala NewsLatest NewsLaw,Local NewsNews

അഭയ കേസ് പ്രതികള്‍ക്ക് നിയമവിരുദ്ധ പരോള്‍; സര്‍ക്കാരിനോട് നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍

കോട്ടയം: അഭയ കേസ് പ്രതികള്‍ക്ക് നിയമവിരുദ്ധമായി പരോള്‍ അനുവദിച്ചതിനെതിരെയുള്ള പരാതിയില്‍ നടപടിയെടുക്കുവാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചു. അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതിന് എതിരെ കഴിഞ്ഞ മെയ് 31 ന് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് നടപടിയെടുക്കുവാന്‍ നിര്‍ദ്ദേശിച്ചത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്തുവര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ നല്‍കാം എന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പരോള്‍ അനുവദിക്കണമെങ്കില്‍ ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയും വേണം. അതേസമയം അഭയകേസില്‍ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്. ഇവര്‍ക്ക് ഏത് മാനദഢത്തിനനുസരിച്ചാണ് പരോള്‍ അനുവദിച്ചതെന്നാണ് പരാതിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ചോദിക്കുന്നത്.

പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ്, ജയില്‍ ഡിജിപി, പ്രതികള്‍, സിബിഐ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് കോടതി നോട്ടീസ് നല്‍കിയത് കഴിഞ്ഞ ദിവസമാണ്.

രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയുടെ ജഡം 1992 മാര്‍ച്ച് 27-നു കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് കിണറില്‍ കണ്ടെത്തുകയായിരുന്നു. കാലങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ 2020 ഡിസംബര്‍ 23ന് ചരിത്രപ്രധാനമായ വിധി വരികയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button