AstroLatest NewsNationalNewsTech

മംഗള്‍യാന്‍, ചൊവ്വാ ദൗത്യത്തില്‍ ചരിത്ര നേട്ടമെഴുതി.

ഫോബോസ്

ഇന്ത്യന്‍ സ്‍പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനായ ഐഎസ്ആര്‍ഒ ചൊവ്വാ ദൗത്യമായ മംഗള്‍യാൻ മറ്റൊരു നീര്‍ണായക ചരിത്ര നേട്ടം കൂടി കൈവരിച്ചു. ചൊവ്വയുടെ ഏറ്റവും നിഗൂഢവും വലിപ്പമേറി യതുമായ ഉപഗ്രഹമായ ഫോബോസിന്‍റെ ചിത്രങ്ങള്‍ മംഗള്‍യാന്‍ പകര്‍ത്തി എന്നാണ്ഈ ചരിത്രത്തിൽ കുറിക്കപ്പെടുന്ന നേട്ടം.
മാര്‍സ് ഓര്‍ബിറ്റര്‍ മിഷനിലെ (മോം) മാര്‍സ് കളര്‍ ക്യാമറ (എംസിസി) ജൂലൈ ഒന്നിനാണ് ഫോബോസിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ചൊവ്വയില്‍ നിന്ന് 7200 കിലോമീറ്ററും ഫോബോസില്‍ നിന്ന് 4200 കിലോമീറ്ററും അകലെ നിന്നാണ് മോം ചിത്രങ്ങളെടുത്തിരിക്കുന്നത്.
210 മീറ്റര്‍ റസൊല്യൂഷനിലുള്ള ചിത്രമാണ് എംസിസി പകര്‍ത്തിയതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉല്‍ക്കാശകലങ്ങളില്‍ നിന്ന് രൂപംകൊണ്ട കാര്‍ബണേഷ്യസ് ക്രാണ്‍ഡൈറ്റ്സ് കൊണ്ടാണ് ഫോബോസ് നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്നാണ് നിഗമനം.
കൂട്ടിയിടിയിലൂടെ രൂപംകൊണ്ട സ്റ്റിക്നി ഗര്‍ത്തം ഫോബോസിന്‍റെ തീക്ഷ്‍ണത നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഫോബോസിലെ ഏറ്റവും വലിയ ഗര്‍ത്തമാണ് സ്റ്റിക്നി. ഷ്‍ക്ലോവ്‍സ്‍കി, റോച്ചെ, ഗ്രിന്‍ഡ്രിഗ് തുടങ്ങിയ തുടങ്ങിയ ഗര്‍ത്തങ്ങളും ചിത്രത്തില്‍ കാണാം. ഐഎസ്ആര്‍ഒ യാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

ഐഎസ്ആര്‍ഒയുടെ ചൊവ്വ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാന്‍ അഥവാ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (മോം) ആറ് മാസത്തേക്കായിരുന്നു വിക്ഷേപിച്ചത്. എന്നാല്‍ വര്‍ഷങ്ങളോളം ദൗത്യം തുടരാനുള്ള ഇന്ധനം മംഗള്‍യാനിലുണ്ടെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നതാണ്.
ശ്രീഹരിക്കോട്ടയില്‍ നിന്ന് 2013 നവംബര്‍ അഞ്ചിന് ആണ് ഇന്ത്യയുടെ പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് മംഗള്‍യാന്‍ വിക്ഷേപിക്കുന്നത്. ഡിസംബര്‍ ഒന്നിന് മംഗള്‍യാന്‍ ഭൂമിയുടെ ഭ്രണപഥത്തിന് പുറത്തുകടന്നു. 2014 സെപ്റ്റംബര്‍ 24-ന് ആദ്യശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയായിരുന്നു. 450 കോടി രൂപയായിരുന്നു ഐഎസ്ആര്‍ഒയുടെ ചൊവ്വ ദൗത്യത്തിന് അനുവദിക്കപ്പെട്ടിരുന്നത്. കൂടുതല്‍ ഉപകരണങ്ങളും തദ്ദേശീയമായി നിര്‍മിച്ചുകൊണ്ടാണ് കുറഞ്ഞ ചെലവില്‍ ദൗത്യം വിജയകരമാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button