കോവാക്സിന് പിറകെ കൊറോണ വൈറസിനെ തളക്കാൻ ഒരു വാക്സിൻ കൂടി, കാഡിലയുടെ സൈക്കോവ് -ഡി.
NewsNationalBusinessHealthEducation

കോവാക്സിന് പിറകെ കൊറോണ വൈറസിനെ തളക്കാൻ ഒരു വാക്സിൻ കൂടി, കാഡിലയുടെ സൈക്കോവ് -ഡി.

ഭാരത് ബയോ ടെക്കിന്റെ കോവാക്സിന് പിറകെ കൊറോണ വൈറസിനെ തളക്കാൻ ഒരു വാക്സിൻ കൂടി ഇന്ത്യയിൽ നിന്ന് വിപണിയിലേക്ക് എത്തുമെന്ന് ഉറപ്പായി. സിൻഡ്‌സ് കാഡില കമ്പനിയുടെ സൈക്കോവ് -ഡി എന്ന വാക്സിനാണ് ഡ്രഗ്ഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പുതുതായി മനുഷ്യരിൽ പരീക്ഷണം നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഭാരത് ബയോടെക്ന്റെ കോവാക്സിന് മനുഷ്യരിൽ പരീക്ഷണം നടത്താനുള്ള അനുമതി ഡ്രഗ്ഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നൽകിയിരുന്നു. ഐ സി എം ആർ ഈ വരുന്ന ആഗസ്റ്റ് 15ന് മുമ്പ് വാക്സിൻ പുറത്തിറക്കുന്ന രീതിയിൽ പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ കമ്പനിക് നിർദ്ദേശം നൽകിയത് വിവാദമായിരുന്നു.


രാജ്യത്തു കോവിഡ് ബാധിതർ ആറരലക്ഷം എത്തിയിരിക്കുകയാണ്. മരണം 18,500 കവിഞ്ഞു. ഈ സമയത്ത് പ്രതീക്ഷയുടെ വെട്ടം പകർന്ന ഈ രണ്ട് വാക്സിനുകൾ മനുഷ്യരിൽ പരീക്ഷണം തുടങ്ങുന്ന് ലോകം തന്നെ ഉറ്റുനോക്കുകയാണ്. ലോകത്ത് ഇപ്പോൾ ഒരു ഡസൻ കോവിഡ് വാക്സിനുകൾ മനുഷ്യരിൽ പരീക്ഷണം നടക്കുകയാണ്. ഇവയിൽ ചിലത് വളരെ ഫലപ്രദമായ സൂചനകൾ നൽകുന്നു എന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിട്ടുള്ളത്. ഇന്ത്യയിൽ 7 മരുന്നുകമ്പനികൾ കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ നിർണായക ഘട്ടങ്ങളിലൂടെ കടന്നു പോവുകയാണ്.

ഈ കഴിഞ്ഞ മെയ് മാസത്തിൽ കോവിഡ് വൈറസിന്റെ ജനിതക ഘടനയുടെ വിവരങ്ങൾ ഐ സി എം ആർ, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ശേഖരിച്ചു ഭാരത് ബയോടെക് കമ്പനിക്ക് നൽകിയിരുന്നു. മൃഗങ്ങളിൽ ഉള്ള പരീക്ഷണം മരുന്നിന്റെ ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പു നൽകുന്നതായി രണ്ടു മരുന്ന് കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. മൃഗങ്ങളിലെ പരീക്ഷണങ്ങളിൽ സയ്‌ക്കോവ് -ഡി ശക്തമായ പ്രതിരോധശക്തി കാണിച്ചതായും, വാക്സിനേഷനെ തുടർന്ന് തുടർന്ന് രക്തത്തിൽ രൂപപ്പെടുന്ന ആന്റിബോഡികൾ കോവിഡ് വൈറസിനെ നിർവീര്യമാക്കുകയും ചെയ്യും എന്നും കമ്പനി വ്യക്തമാക്കുന്നു. കൊവാക്സിന് ഒപ്പം സൈക്കോവ് -ഡി യുടെയും കണ്ടുപിടുത്തം ഇന്ത്യയെയും, ലോകത്തെയും കോവിഡ്ന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷിക്കും എന്ന് ശാസ്ത്രലോകം വിലയിരുത്തുകയാണ്.

Related Articles

Post Your Comments

Back to top button