

വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ നാലുപേരിൽ മൂന്നു പേരെ കോടതി റിമാന്‍ഡ് ചെയ്തു. അടിമാലി സ്വദേശികളായ ലതാദേവി, അഭിഭാഷകന്‍ ബെന്നി മാത്യു, ഷൈജന്‍, മുഹമ്മദ് എന്ന് വിളിക്കുന്ന ഷമീര്‍ എന്നിവരാണ് പണം തട്ടിയെടുത്ത കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായത്. അടിമാലി സ്വദേശിയായ വ്യാപാരിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്ഥലക്കച്ചവട ബ്രോക്കര്‍ എന്ന പേരില്‍ വ്യാപാരിയെ സമീപിച്ച ലതാദേവി എന്ന യുവതി കഴിഞ്ഞ ജനുവരിയില്‍ വ്യാപാരിയുടെ വീട് സന്ദർശിച്ചിരുന്നു.
വ്യാപാരിയുടെ അടുത്തിഴപഴകിയ ലതാദേവി വ്യാപാരിയുമായുടെ അർദ്ധനഗ്ന ചിത്രങ്ങൾ സെൽ ഫോണിൽ പകർത്തുകയായിരുന്നു. ഈ ചിത്രങ്ങൾ കാട്ടി വ്യാപാരിയെ ഭീക്ഷണിപ്പെടുത്തുകയും, പണം തട്ടുകയുമായിരുന്നു പിന്നെ. പീഡനക്കേസിന് പരാതി നല്‍കുമെന്നും പരാതി ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. വ്യാപാരിയെ വിരട്ടിയ ലതാദേവി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പണമായും ഏഴര ലക്ഷത്തിന്‍റെ ചെക്കും കൈക്കലാക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാപാരി പൊലീസില്‍ പരാതി നൽകുന്നത്. പ്രതികള്‍ പിടിയിലായതിന് പിറകെ സംഘത്തിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അതേപ്പറ്റി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
കേസില്‍ അറസ്റ്റിലായ നാല് പേരില്‍ മൂന്ന് പേരെ അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അഭിഭാഷകനായ ബെന്നി മാത്യുവിന്റെ ബന്ധു അത്യാസന നിലയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
Post Your Comments