രാജ്യത്ത് 24 മണിക്കൂറിൽ 22,771 പേർക്ക് കൊവിഡ് ബാധ.
NewsKerala

രാജ്യത്ത് 24 മണിക്കൂറിൽ 22,771 പേർക്ക് കൊവിഡ് ബാധ.

രാജ്യത്ത് 24 കഴിഞ്ഞ മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 22,771 ആയി. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്‌ രാജ്യത്ത് ഇതാദ്യമാണ്. 24 മണിക്കൂറിനിടെ 442 പേരാണ് രാജ്യത്ത് മരണപ്പെട്ടത്.
ഇതോടെ ആകെ കോവിഡ് ബാധിതര്‍ 6.48 ലക്ഷമായും മരണസംഖ്യ 18,655 ആയും ഉയര്‍ന്നിരിക്കുകയാണ്.
രാജ്യത്ത് 2.35 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3.94 ലക്ഷം പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനടുത്തെത്തി. മഹാരാഷ്ട്രയില്‍ മാത്രം 8376 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ 94,695 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1904 പേര്‍ മരിച്ചു. 1,02,721 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 1385 മരണവും 34,600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1904 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 4964 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇതില്‍ 2100 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 25 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.

Related Articles

Post Your Comments

Back to top button