CovidDeathKerala NewsLatest NewsLocal News
കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ മരിച്ചു.

കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ മരിച്ചു. തലശേരി പാലിശേരി സ്വദേശി പുനത്തിൽ വീട്ടിൽ ഷംസുദ്ദീൻ (48 ) ആണ് മരിച്ചത്. ജൂൺ 24ന് കുവൈത്തിൽ നിന്നെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
അമിതരക്തസമ്മർദ്ദത്തെതുടർന്ന് വെള്ളിയാഴ്‌ച തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം. സംസ്‌കാരം കോവിഡ് പരിശോധനഫലം വന്നതിശേഷം നടക്കും.