

തേങ്കുറിശ്ശി പഞ്ചായത്തിലെ വെമ്പല്ലൂർ പാലത്തിനു സമീപം നെന്മാറ റോഡിൽ ആൽമരം കടപുഴകി വീണ് വീടിനും, കടകൾക്കും നാശനഷ്ടമുണ്ടായി. റോഡിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടത് മരം മുറിച്ച് മാറ്റി തടസ്സം നീക്കുകയായിരുന്നു.
ശ്രീകൃഷ്ണദാസ് എന്നയാളുടെ കോഴി കടക്കും, പൊന്നൻ എന്നയാളുടെ പെട്ടിക്കടക്കും, തങ്കയുടെ വീടിനുമാണ് മരം വീണ് നാശനഷ്ടമുണ്ടായത്. ചിറ്റൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ എം ഷാഫിയുടെ നേതൃത്വത്തിൽ,നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനരാരംഭിക്കുന്നത്.
Post Your Comments