Latest News

വാട്‌സാപ്പ് ഒരു മാസത്തിനിടെ വിലക്കിയത് 20 ലക്ഷം അക്കൗണ്ടുകള്‍

ന്യൂഡല്‍ഹി: ഒരു മാസത്തിനിടെ 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വാട്‌സാപ്പ്. ഇന്ത്യയിലെ പുതിയ ഐ.ടി നിയമങ്ങള്‍ പ്രകാരം നടപ്പാക്കിയ പുതിയ പരിഷ്‌കാരങ്ങളുടെ റിപ്പോര്‍ട്ട് വാട്‌സാപ്പ്, ട്വിറ്റര്‍ പോലെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍് സമര്‍പ്പിക്കേണ്ടതുണ്ട്. ഉപയോക്താക്കളുടെ സുരക്ഷയെ കരുതിയും ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ തടയുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് വാട്‌സാപ്പ് അറിയിച്ചു. ഉപയോക്താക്കളുടെ സുരക്ഷയാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ഉപദ്രവകരമായ നടപടികള്‍ തടയുന്നതിനായി വാട്‌സാപ്പ് ചില ടൂളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും വാട്‌സാപ്പ് പറഞ്ഞു. ഒരു സംഭവം നടന്നുകഴിഞ്ഞു അത് തടയാന്‍ നടപടി സ്വീകരിക്കുന്നതിലും നല്ലത് അത് തടയുന്നതാണെന്നും വാട്‌സാപ്പ് വ്യക്തമാക്കി.

അനാവശ്യവും ഉപദ്രവകരവുമായ സന്ദേശങ്ങള്‍ തടയുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യം. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയക്കുന്നത് കണ്ടെത്താനുള്ള എല്ലാ മാര്‍ഗങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും,അതിനാലാണ് 20 ലക്ഷത്തോളം വരുന്ന അക്കൗണ്ടുകള്‍ വിലക്കിയതെന്നും വാട്‌സാപ്പ് പറഞ്ഞു. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ യൂസര്‍ റിപ്പോര്‍ട്ടിലൂടെയും ബ്ലോക്കിംഗ് സംവിധാനത്തിലൂടെയുമാണ് വാട്‌സാപ്പ് അറിയുക. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുള്ള സോഫ്റ്റ് വെയര്‍ ആയതിനാല്‍ ഉപഭോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ വാട്‌സാപ്പിനറിയാന്‍ കഴിയില്ല.

പുതിയ ഐ.ടി നിയമങ്ങള്‍ കഴിഞ്ഞ മാസമാണ് വന്നതെന്നും പുതിയ പരിഷ്‌ക്കാരങ്ങള്‍ തങ്ങളുടെ പ്രൈവസി നിയമങ്ങള്‍ തകര്‍ക്കുന്നതാണെന്നും വാട്‌സാപ്പ് പറഞ്ഞു.
ഇന്ത്യയിലെ പുതിയ ഐ.ടി നിയമങ്ങളോട് എതിര്‍പ്പില്ല. എന്നാല്‍ പ്രാവര്‍ത്തികമായ മാര്‍ഗങ്ങളിലുടെ മാത്രമേ പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിയുകയുള്ളൂ. വാട്‌സാപ്പിന് നിലവില്‍ ഇന്ത്യയില്‍ 40 കോടി ഉപഭോക്താക്കളുണ്ട്.

കര്‍ഷക സമരത്തെ കുറിച്ചും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും തെറ്റായ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച പശ്ചാത്തലത്തിലാണ് പുതിയ ഐ.ടി നിയമങ്ങള്‍ ഇന്ത്യ കര്‍ശനമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button