ഒടുവില്‍ മുഹമ്മദ് യാസിന്റെ പരാതിക്ക് ഫലം കണ്ടു; എസ്.എസ്.എല്‍.സി ജയിച്ചു.
കോഴിക്കോട്: അധ്യാപകരുടെ അശ്രദ്ധ കാരണം ഉപരിപഠനം മുടങ്ങുമെന്ന ആശങ്കയിലായിരുന്ന മുഹമ്മദ് യാസിന് ഇനി ആശ്വസിക്കാം. എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ പരീക്ഷകളും എഴുതിയ യാസിന്റെ പരീക്ഷാഫലം വന്നപ്പോള്‍ ഒരു വിഷയത്തിനു ‘ഹാജര്‍’ ഇല്ലെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
പരീക്ഷാ ജോലിക്കെത്തിയ അധ്യാപകരുടെ അശ്രദ്ധ കാരണം തുടര്‍പഠനം മുടങ്ങുമെന്ന് ആശങ്കയിലായിരുന്നു യാസിന്. എന്നാല്‍ യാസിന് ഇപ്പോള്‍ പാസ്സായി. മേപ്പയൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ മുഹമ്മദ് യാസീന്‍ ഹാജരായില്ലെന്നു രേഖപ്പെടുത്തപ്പെട്ട ഇംഗ്ലിഷിനു ഹാജര്‍ രേഖപ്പെടുത്തി ഗ്രേഡ് നല്കി.
മാര്‍ച്ച് 21ന് നടന്ന ഇംഗ്ലിഷ് പരീക്ഷയുടെ ദിവസം അധ്യാപകരുടെ അശ്രദ്ധ കാരണം ഏറെ പ്രശ്നങ്ങളുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് യാസിന് എത്തിയിട്ടില്ലെന്ന് അധ്യാപകര്‍ 2 മണിയോടെ രക്ഷിതാവിനെ അറിയിച്ചു. രക്ഷിതാവ് സ്കൂളിലെത്തി പരീക്ഷ എഴുതുന്ന ക്ലാസും റജിസ്റ്റര്‍ നമ്പറും കുട്ടിയുടെ ഫോട്ടോയും കാണിച്ചു. എന്നിട്ടും അധ്യാപകര്‍ കുട്ടി എത്തിയിട്ടില്ല എന്ന കാര്യത്തില്‍ തന്നെ ഉറച്ചു നിന്നു .
എസ് എസ് ഏത് സി പരീക്ഷ പൊതുപരീക്ഷ ആയതിനാല്‍ മറ്റൊരു സ്കൂളിലെ അധ്യാപകരാണ് പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. അതുകൊണ്ടു വിദ്യാര്‍ഥിയെ പരിചയമുള്ള അധ്യാപകര്‍ സ്കൂളിലുണ്ടായിരുന്നില്ല. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശപ്രകാരം രക്ഷിതാവ് മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കുകയും സ്കൂള്‍ പേരാമ്പ്ര സ്റ്റേഷന് പരിധിയിലായതിനാല്‍ അവിടെ പരാതി നല്കാന് നിര്‍ദേശിച്ചു. പരീക്ഷ കഴിഞ്ഞ ശേഷം അന്വേഷിക്കാന്നും പൊലീസ് പറയുകയും ചെയ്തിരുന്നു .
ശേഷം രക്ഷിതാവ് സ്കൂളില്‍ തിരിച്ചെത്തി. സ്കൂളില്‍ കോവിഡ് നിയന്ത്രണ ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനിടെ മേപ്പയ്യൂര്‍ പൊലീസ് അറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് രക്ഷിതാവ് സ്കൂളില്‍ പൊലീസിനൊപ്പം പരീക്ഷ കഴിയുന്നതുവരെ കാത്തിരുന്നു. പരീക്ഷ കഴിഞ്ഞ് സ്കൂളിനു പുറത്തേക്ക് മൂന്നാമതായി കുട്ടി ഇറങ്ങിവന്നു. അപ്പോഴാണ് അധ്യാപകര്‍ക്കും കാര്യം മനസിലായത് .