CrimeKerala NewsLatest NewsLaw,
കുണ്ടറ പീഡന വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ നിലപാടറിയാന്‍ കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരെ പോലീസ് തള്ളിമാറ്റി.
തിരുവനന്തപുരം: കുണ്ടറ പീഡന പരാതിയുമായി ബന്ധപ്പെട്ട വിവാദ മന്ത്രി എ.കെ ശശീന്ദ്രന്റെ നിലപാടറിയാന്‍ കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരെ പോലീസ് തള്ളിമാറ്റി.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേരളം ഒന്നാകെ മന്ത്രിയുടെ വാക്ക് കേള്‍ക്കാന്‍ കാത്ത് നിന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട മന്ത്രി വാഹനം നിര്‍ത്തി സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയത്.
അതേസമയം ഇരയോടൊപ്പം നില്‍കേണ്ട മന്ത്രി പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ് പ്രതിപക്ഷം. എന്നാല്‍ ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടെന്നു സിപിഎം നേതൃത്വത്തിന്റെ നിലപാട്.
കുറ്റാരോപിതനായ മന്ത്രിയെ പിന്‍ന്തുണച്ച കേരള മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കുണ്ടറ പീഡന പരാതി നല്‍കിയ യുവതിയും രംഗത്ത് വന്നിരുന്നു.