ഇത് ചരിത്രം; മെക്കയില്‍ സുരക്ഷ ഒരുക്കി വനിതകള്‍
മെക്ക: യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമെന്നതില്‍ നിന്ന് ആധൂനികവത്ക്കരണ രാജ്യമായി സൗദ്യയെ മാറ്റിയെടുക്കുന്ന നടപടികളാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് കുറച്ചു കാലങ്ങളായി നടത്തി വരുന്നത്. അത്തരത്തില്‍ പരിശുദ്ധ മെക്കയില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ വനിതകള്‍ക്കും അവസരം ഒരുക്കിയിരിക്കുന്നു.
ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണിത്. ഏപ്രില്‍ മുതല്‍ മെക്കയിലും മദീനയിലും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷാ- സേവനങ്ങള്‍ ഒരുക്കാന്‍ ഒട്ടേറെ വനിതാ സൈനികരെയാണ് നിയോഗിച്ചത്.
സൈനിക യൂണിഫോമും ഇടുപ്പ് വരെ നീളുന്ന ജാക്കറ്റും അയഞ്ഞ ട്രൗസറും തലമുടി മറയ്ക്കുന്ന മൂടുപടത്തിന് മുകളില്‍ കറുത്ത നിറത്തിലുള്ള ബെററ്റ് എന്നിവ ധരിച്ചാണ് മക്കയിലെ ഗ്രാന്‍ഡ് പള്ളിക്ക് ചുറ്റും വനിതാ സൈനികരെ നിയോഗിച്ചത്.
ഇത്തരത്തില്‍ സ്ത്രീ ഉന്നമനത്തിനായി വിഷന്‍ 2030 എന്ന പരിഷ്കരണ പദ്ധതിയുമായി സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കുകയും മുതിര്‍ന്ന സ്ത്രീകള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്ത നടപടികളും ഗള്‍ഫില്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.