Kerala NewsLatest News

തിരുവനന്തപുരത്ത് വ്യാപാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വ്യാപാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിളവൂര്‍ക്കല്‍, പെരുകാവ് തേവിക്കോണം ശിവതത്തില്‍ വിജയകുമാര്‍ (56) ആണ് മരിച്ചത്. ലോക്​ഡൗണ്‍ മൂലം കച്ചവടം മുടങ്ങിയപ്പോഴുണ്ടായ സാമ്ബത്തിക പ്രതിസന്ധിയാണ്​ ആത്മഹത്യക്ക് കാരണമെന്ന്​ പറയുന്നു. തച്ചോട്ടുകാവ് പിടാരം ജംഗ്‌ഷനില്‍ സ്റ്റോര്‍ കട നടത്തിവരികെയായിരുന്നു

വീട് നിര്‍മ്മാണത്തിനായി വായ്പയെടുത്തതും മറ്റുള്ളവരില്‍ നിന്നും വാങ്ങിയതുമൊക്കെയായി എകദേശം 15 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. മലയന്‍കീഴ് പോലീസ് സ്ഥലത്തെത്ി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വീട്ടമ്മയെ കബളിപ്പിച്ച്‌ 21 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒളിവില്‍ പോയ രണ്ടു പേര്‍ പിടിയിലായി. നെ​യ്യാ​റ്റി​ന്‍​ക​ര തൊ​ഴു​ക്ക​ല്‍ കൈ​പ്പു​റ​ത്ത് വീ​ട്ടി​ല്‍ പ്രേം​ച​ന്ദ് (34), കാ​ട്ടാ​ക്ക​ട ക​രി​യം​കോ​ട് തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (23) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. കെ.​ എ​സ്.​ എ​ഫ്.​ ഇ​യി​ല്‍​നി​ന്ന്​ ഭവന വായ്പ ശ​രി​യാ​ക്കി​ നല്‍കാമെന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ വ​സ്തുവിന്‍റെ ആധാരം വാങ്ങിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. 2017 മു​ത​ല്‍ തുടങ്ങിയ തട്ടിപ്പിനൊടുവിലാണ് പ്രേംചന്ദും അനില്‍കുമാറും പണം തട്ടിയെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button