തിരുവനന്തപുരത്ത് വ്യാപാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: വ്യാപാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിളവൂര്‍ക്കല്‍, പെരുകാവ് തേവിക്കോണം ശിവതത്തില് വിജയകുമാര്‍ (56) ആണ് മരിച്ചത്. ലോക്ഡൗണ്‍ മൂലം കച്ചവടം മുടങ്ങിയപ്പോഴുണ്ടായ സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. തച്ചോട്ടുകാവ് പിടാരം ജംഗ്ഷനില്‍ സ്റ്റോര്‍ കട നടത്തിവരികെയായിരുന്നു
വീട് നിര്‍മ്മാണത്തിനായി വായ്പയെടുത്തതും മറ്റുള്ളവരില്‍ നിന്നും വാങ്ങിയതുമൊക്കെയായി എകദേശം 15 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. മലയന്‍കീഴ് പോലീസ് സ്ഥലത്തെത്ി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒളിവില്‍ പോയ രണ്ടു പേര് പിടിയിലായി. നെയ്യാറ്റിന്‍കര തൊഴുക്കല്‍ കൈപ്പുറത്ത് വീട്ടില്‍ പ്രേംചന്ദ് (34), കാട്ടാക്കട കരിയംകോട് തോട്ടരികത്ത് വീട്ടില്‍ അനില്‍കുമാര്‍ (23) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കെ. എസ്. എഫ്. ഇയില്‍നിന്ന് ഭവന വായ്പ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ വസ്തുവിന്റെ ആധാരം വാങ്ങിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. 2017 മുതല്‍ തുടങ്ങിയ തട്ടിപ്പിനൊടുവിലാണ് പ്രേംചന്ദും അനില്‍കുമാറും പണം തട്ടിയെടുത്തത്.