CovidLatest NewsNationalNews

നട്ടെല്ല് ഇല്ലായ്മയുടെ ക്ലാസിക് ഉദാഹരണം; കൊവിഡ് വാക്സിന്‍ വിഷത്തില്‍ കേന്ദ്രത്തിനെ കടന്നാക്രമിച്ച്‌ രാഹുല്‍ ഗാന്ധി

ദില്ലി; കൊവിഡ് വാക്സിന്‍ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനുമായി രാഹുല്‍ ഗാന്ധി. രാജ്യത്ത് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിന് നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന കേന്ദ്ര വിശദീകരണത്തിനതെിരെയാണ് രാഹുല്‍ രംഗത്തെത്തിയത്.

ജനം കഴിയുന്നത് ആശങ്കയുടെ അതിര്‍വരമ്ബിലാണ്. കേന്ദ്രം പറയുന്നത് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ്. നട്ടെല്ലില്ലായ്മയുടെ ക്ലാസിക് ഉദാഹരണാണിത്, രാഹുല്‍ ട്വീറ്റ് ചെയ്തു. #WhereAreVaccinse എന്ന ഹാഷ് ടാഗോടെയാണ് രാഹുലിന്റെ ട്വീറ്റ്.

കൊവിഡ് മഹാമാരി തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വാക്സിന്‍ വിതരണത്തിന് നിശ്ചിത പരിധി നിശ്ചയിച്ചിട്ടില്ലെന്നുമാണ് കേന്ദ്രം ഇന്നലെ ലോക്സഭയില്‍ നല്‍കിയ വിശദീകരണം. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടേയും തൃണമൂല്‍ എംപി മാലാ റോയിയുമായിരുന്നു ഇത് സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ ചോദ്യം ഉയര്‍ത്തിയത്.

എപ്പോള്‍ വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പറയാന്‍ കഴിയില്ല. എന്നാല്‍ ഡിസംബര്‍ മാസത്തിനുള്ളില്‍ 18 വയസിന് മുകളില്‍ ഉള്ള മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു മന്ത്രി ഭാരതി പ്രവീണ്‍ പവാറിന്റെ മറുപടി. വാക്സിനുകള്‍ വാങ്ങുന്നതും വാക്സിനേഷന്റെ പ്രവര്‍ത്തനച്ചെലവും ഉള്‍പ്പെടെ വാക്സിനേഷന്‍ പദ്ധതിക്കായി ഇതുവരെ 9,725.15 കോടി രൂപ കേന്ദ്രം ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button